കുവൈത്ത്: മികച്ച സാമൂഹിക പ്രവർത്തനത്തിനുള്ള ഇടുക്കി അസോസിയേഷൻ കുവൈറ്റ് ഹ്യൂമാനിറ്റേറിയൻ അവാർഡ് 2017 ന് അപേക്ഷ ക്ഷണിച്ചു. വിവിധ മേഖലകളിൽ നിന്ന് ലഭിക്കുന്ന നോമിനേഷൻസിൽ നിന്ന് IAK മാനേജിംഗ് കമ്മിറ്റി ജേതാവിനെ തിരഞ്ഞെടുക്കും. മതരാഷ്ട്രീയത്തിന് അതീതമായി സാമൂഹിക സേവനം ചെയ്യുന്ന വ്യക്തികളെയാണ് അവാർഡിനായി പരിഗണിക്കുക. നോമിനേഷൻ അയയ്ക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 20 ആണ്.
ഇരുപത്തയ്യായിരം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാർഡ്. സെപ്റ്റംബർ എട്ടിന് അബാസിയ കോഓപ്പറേറ്റീവ് കമ്യൂണിറ്റി ഓഡിറ്റോറിയത്തിൽ നടക്കുന്ന ഇടുക്കി അസോസിയേഷൻ കുവൈറ്റിന്റെ ഓണം ഈദ് ആഘോഷമായ "ഓണനിലാവ് 2017’ ലെ ചടങ്ങിൽ സമ്മാനിക്കുമെന്ന് പ്രസിഡന്റ് ജെറാൾ ജോസ് അറിയിച്ചു.
നോമിനേഷൻ അയക്കേണ്ട ഇമെയിൽ വിലാസം: idukkiassnkwt@gmail.com
റിപ്പോർട്ട്: സലിം കോട്ടയിൽ
ഇടുക്കി അസോസിയേഷൻ കുവൈറ്റ് ഹ്യുമാനിറ്റേറിയൻ അവാർഡിന് അപേക്ഷ ക്ഷണിച്ചു
06:18 PM Aug 15, 2017 | Deepika.com