കുവൈത്ത്: ചലനം ത്രൈമാസ കാന്പയിന്റെ ഭാഗമായി ന്ധസ്വതന്ത്ര ഇന്ത്യ; പ്രതീക്ഷയും ആശങ്കയും’ എന്ന വിഷയത്തിൽ ഇന്ത്യൻ ഇസ്ലാഹി സെന്റർ സംഘടിപ്പിക്കുന്ന സ്വാതന്ത്ര്യ ദിനാഘോഷവും സെമിനാറും ഓഗസ്റ്റ് 15ന് വൈകുന്നേരം 7.30ന് ഫർവാനിയയിലെ മെട്രൊ ഹോസ്പിറ്റൽ ഓഡിറ്റോറിയത്തിൽ നടക്കും.
സെമിനാറിൽ ഹംസ പയ്യന്നൂർ (കെകഐംഎ), മുകേഷ് (കല), സജി നാരായണൻ (സാരഥി), ഷറഫുദ്ദീൻ കണ്ണേത്ത് (കെ എംസിസി), സക്കീർ ഹുസൈൻ തുവ്വൂർ (കെഐജി), എൻജി. ഫിറോസ് ചുങ്കത്തറ (ഫോക്കസ്), സുരേഷ് മാത്തൂർ (കെഡിഎൻഎ), കൃഷ്ണൻ കടലുണ്ടി (ഒഐസിസി), വിജയൻ (എൻഎസ്എസ്), വി.എ. മൊയ്തുണ്ണി, അബ്ദുൽ ഹമീദ് കൊടുവള്ളി, അബദുറഹ്മാൻ അടക്കാനി, മനാഫ് മാത്തോട്ടം തുടങ്ങി പ്രമുഖർ സംസാരിക്കും.
കേരള ഇംഇയ്യത്തുൽ ഉലമ (കെജെയു) അസിസ്റ്റന്റ് സെക്രട്ടറി ഡോ. ജമാലുദ്ദീൻ ഫാറൂഖി സ്വാതന്ത്ര്യദിന സന്ദേശം നൽകും. സ്വാതന്ത്ര്യദിന കവിത, ദേശീയഗാനാലാപനം തുടങ്ങി വൈവിധ്യ പരിപാടികളും ഉണ്ടാകും.
വിവരങ്ങൾക്ക്: 96652669, 65829673.
റിപ്പോർട്ട്: സലിം കോട്ടയിൽ
സ്വതന്ത്ര ഇന്ത്യ; പ്രതീക്ഷയും ആശങ്കയും സ്വാതന്ത്ര്യ ദിനാഘോഷവും സെമിനാറും
06:16 PM Aug 15, 2017 | Deepika.com