കുവൈത്ത് സിറ്റി: കുവൈത്തിലെ പ്രമുഖ കന്പനിയായ ഗ്ലോബൽ ഇന്റർനാഷണൽ ജനറൽ ട്രേഡിംഗ് ആൻഡ് കോണ്ട്രാക്ടിംഗ് കന്പനിയുടെ രജത ജൂബിലിയോടനുബന്ധിച്ച് നടപ്പാക്കുന്ന പാർപ്പിട പാദ്ധതിയിൽ ടെക്സസ് കുവൈറ്റിന് ലഭിച്ച വീടിന്റെ ധനസഹായത്തിന്റെ രണ്ടാം ഘട്ടമായ ഒന്നര ലക്ഷം രൂപയുടെ ചെക്ക് തിരുവനന്തപുരം സ്വദേശിനി ജിഷക്ക് അഞ്ചുതെങ്ങ് പഞ്ചായത്ത് പ്രസിഡന്റ് ക്രിസ്റ്റി സൈമണ്‍ കൈമാറി.
നിർധനർക്ക് വീട് വച്ച് നൽകാൻ അഞ്ച് ലക്ഷം രൂപയാണ് കന്പനി നൽകുന്നത്. തിരുവനന്തപുരം അഞ്ചുതെങ്ങ് സ്വദേശി ജിഷക്കും കുടുംബത്തിനുമാണ് ടെക്സാസ് കുവൈറ്റ് മുഖേനയുള്ള വീട് ലഭിക്കുന്നത്. വീടുപണിക്കുള്ള ആദ്യ ഗഡുവായ ഒന്നര ലക്ഷം രൂപ ജൂണിൽ ടെക്സാസ് ജനറൽ സെക്രട്ടറി സുമേഷ് നേരിട്ടു നൽകിയിരുന്നു. ടെക്സാസ് കുവൈറ്റ് പ്രവർത്തകർ സംഭാവനയായി നൽകിയ പുരയിടത്തിലാണ് ഭാവന നിർമാണം നടക്കുന്നത്.
റിപ്പോർട്ട്: സലിം കോട്ടയിൽ
പാർപ്പിട പദ്ധതി: ധനസഹായം കൈമാറി
06:15 PM Aug 15, 2017 | Deepika.com