സ്റ്റാഫോർഡ് ഏരിയ മലയാളി അസോസിയേഷൻ നിലവിൽവന്നു

01:19 PM Aug 15, 2017 | Deepika.com
സ്റ്റാഫോർഡ് (ഹൂസ്റ്റണ്‍): സ്റ്റാഫോർഡ് ഏരിയ മലയാളി അസോസിയേഷൻ (SAMA) രൂപീകരിച്ചു. ഓഗസ്റ്റ് ആറിന് സ്റ്റാഫോർഡിലെ ദേശി റസ്റ്ററന്‍റ് ഓഡിറ്റോറിയത്തിൽ നടന്ന കൂട്ടായ്മയിൽ 48 പേർ പങ്കെടുത്തു.

സ്റ്റാഫോർഡ് സിറ്റി കൗണ്‍സിൽമാനും പ്രോടേം മേയറുമായ കെൻ മാത്യു യോഗത്തിൽ മുഖ്യാതിഥിയായിരുന്നു അമേരിക്കയിലെ ഏറ്റവും സുരക്ഷിതമായി താമസിക്കാൻ പറ്റുന്ന സിറ്റികളിൽ പത്താം സ്ഥാനമുള്ള സ്റ്റാഫോർഡിൽ മലയാളി കൂട്ടായ്മ സംഘടിപ്പിച്ചവരെ അദ്ദേഹം അനുമോദിച്ചു. സ്റ്റാഫോർഡിന്‍റെ വികസന പ്രവർത്തനങ്ങൾ വിശദീകരിച്ച അദ്ദേഹം സ്റ്റാഫോർഡ് സ്കൂളിന്‍റെ ഉയർച്ചയെക്കുറിച്ചും എടുത്തുപറഞ്ഞു. സിറ്റിയുടെ പ്രവർത്തനങ്ങളിൽ പങ്കാളികളാകാൻ അദ്ദേഹം എല്ലാ മലയാളികളേയും ക്ഷണിച്ചു.

ഇന്ത്യ പ്രസ്ക്ലബ് ഹൂസ്റ്റണ്‍ ചാപ്റ്റർ പ്രസിഡന്‍റ് അനിൽ ആറ·ുള, എബ്രഹാം പുഞ്ചത്തലക്കൽ, ട്രഷറർ ജിജി പുഞ്ചത്തലക്കൽ, എബി ഈശോ എന്നിവർ പ്രസംഗിച്ചു.

സംഘടനയുടെ പുതിയ ഭാരവാഹികളായി ജിജി ഓലിക്കൽ (പ്രസിഡന്‍റ്), ജോജി (സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു. സാമയുടെ നേതൃത്വത്തിൽ ഈ വർഷം ഓണാഘോഷം നടത്തുവാനും യോഗത്തിൽ തീരുമാനമായി.

റിപ്പോർട്ട്: ശങ്കരൻ കുട്ടി