ഷിക്കാഗോ: ഇന്ത്യൻ നാഷണൽ ഓവർസീസ് കോണ്‍ഗ്രസ് മിഡ്വെസ്റ്റ് റീജണ്‍ 2017ലെ സ്വാതന്ത്ര്യദിന പരേഡിൽ അണിചേരുന്നു. ഓഗസ്റ്റ് 19ന് ഡിവോണ്‍ സ്ട്രീറ്റിലാണ് പരേഡ് അരങ്ങേറുന്നത്. ഡിവോണ്‍ ആൻഡ് വെസ്റ്റേണ്‍ സ്ട്രീറ്റിൽ നിന്നും രാവിലെ 11.45 നാണ് പരേഡ് ആരംഭിക്കുന്നത്.
പരേഡിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന എല്ലാ മലയാളികളും രാവിലെ 11 ന് മുന്‍പായി ഡിവോണും വെസ്റ്റേണ്‍ സ്ട്രീറ്റും യോജിക്കുന്ന സ്ഥലത്ത് എത്തേണ്ടതാണെന്ന് സംഘാടകർ അറിയിച്ചു.
വിവരങ്ങൾക്ക്: വർഗീസ് പാലമലയിൽ 224 659 0911, തന്പി മാത്യു 847 226 5486, സതീശൻ നായർ 847 708 3279, തോമസ് മാത്യു 773 509 1947.
റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം
ഷിക്കാഗോയിൽ ഇന്ത്യൻ സ്വാതന്ത്ര്യദിന പരേഡ് 19ന്
08:47 PM Aug 14, 2017 | Deepika.com