ന്യൂയോർക്ക്: അമേരിക്കയിലെ ഇന്ത്യൻ വംശജരായ മാധ്യമ പ്രവർത്തകരുടെ സംഘടനയായ ഇന്തോ അമേരിക്കൻ പ്രസ്ക്ലബ് (ഐഎപിസി) ചെയർമാൻ ഡോ. ബാബു സ്റ്റീഫന്‍ ഐഎപിസി ന്യൂയോർക്ക് ട്രൈസ്റ്റേറ്റ് ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ ഉജ്ജ്വല സ്വീകരണം നൽകി.
വാഷിംഗ്ടണ്‍ ഡിസിയിൽ നിന്നും പ്രസിദ്ധീകരിക്കുന്ന ഇൻഡ്യ ദിസ് വീക്ക്, എക്സ്പ്രസ് ഇൻഡ്യ എന്നീ പത്രങ്ങളുടെ പ്രസാധകനും ഡിസി കേന്ദ്രീകൃതമായ ബിസിനസ് ശൃംഘലയുടെ ചെയർമാനുമാണ് ഡോ. ബാബു സ്റ്റീഫൻ.
ഫ്ളോറൽ പാർക്ക് നോർത്ത് ടൈസണ്‍ അവനൃുവിലുള്ള ടൈസണ്‍ സെന്ററിൽ നടന്ന ചടങ്ങിൽ ചാപ്റ്റർ പ്രസിഡന്റ് മാത്യുക്കുട്ടി ഈശോ അധ്യക്ഷത വഹിച്ചു. ഐഎപിസിയുടെ ചെയർമാൻ സ്ഥാനം ഏറ്റെടുത്ത ഡോ. ബാബു സ്റ്റീഫനെ നാഷണൽ പ്രസിഡന്റ് പ്രഫ. ഇന്ദ്രജിത്ത് സലൂജ അഭിനന്ദിച്ചു. ചടങ്ങിൽ നാസ്സോ കൗണ്ടി കമ്മ്യൂണിറ്റി അഫയേഴ്സ് ഡെപ്യൂട്ടി കംട്രോളർ ആയി നിയമിതനായ ആദ്യ സൗത്ത് ഏഷ്യൻ ദിലീപ് ചൗഹാനെ നാഷണൽ പ്രസിഡന്റ് സലൂജ പ്രത്യേകം അഭിനന്ദിച്ചു. നാസ്സോ കൗണ്ടി എക്സക്യൂട്ടീവ് സ്ഥാനത്തേക്ക് ഡെമോക്രാറ്റ് സ്ഥാനാർഥിയായി മത്സരിക്കുന്ന കൗണ്ടി കംട്രോളർ ജോർജ് മറഗോസ് ചടങ്ങിൽ അതിഥി ആയിരുന്നു. ഒക്ടോബർ ആറു മുതൽ ഒന്‍പതു വരെ ഫിലാഡൽഫിയായിൽ നടക്കുന്ന ഐഎപിസിയുടെ ഇന്റർനാഷണൽ മീഡിയ കോണ്‍ഫ്രൻസിന്റെ കിക്ക്-ഓഫും ചടങ്ങിൽ നടന്നു.
ഐഎപിസി ഫൗണ്ടർ ചെയർമാൻ ജിൻസ്മോൻ സഖറിയ, ചാപ്റ്റർ പ്രസിഡന്റ് മാത്യുക്കുട്ടി ഈശോ, കൗണ്ടി ഡെപ്യൂട്ടി കംട്രോളർ ദിലീപ് ചൗഹാൻ, കൗണ്ടി കമ്യൂണിറ്റി അഫയേഴ്സ് ഡയറക്ടർ ജോസ് ജേക്കബ്, പ്രശസ്ത അറ്റേർണി ആനന്ദ് അഹൂജ, മലയാളം ഫിലിം-സീരിയൽ ഡയറക്ടർ ഷാജിയെം, ഫ്ളോറൽ പാർക്ക് ഇന്ത്യഡേ പരേഡ് കണ്‍വീനർ കോശി ഉമ്മൻ, ഐഎപിസി എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് കോരസണ്‍ വറുഗീസ്, ഡയറക്ർ ബോർഡ് അംഗം ജോർജ് കൊട്ടാരം എന്നിവർ സംസാരിച്ചു.
ന്യൂയോർക്കിൽ ഐഎപിസി ചെയർമാൻ ഡോ. ബാബു സ്റ്റീഫന്‍ ഉജ്ജ്വല സ്വീകരണം
08:45 PM Aug 14, 2017 | Deepika.com