മസ്കറ്റ്: ഇന്ത്യയുടെ എഴുപതാമത് സ്വാതന്ത്ര്യ ദിനാഘോഷങ്ങളോടനുബന്ധിച്ച് ഒമാനിൽ വിപുലമായ ആഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നു. ഓഗസ്റ്റ് 15ന് (ചൊവ്വ) രാവിലെ ഏഴിന് ഇന്ത്യൻ സ്ഥാനപതി ഇന്ദ്രമണി പാണ്ഡെ ഇന്ത്യൻ സ്കൂൾ വാദി കബീറിൽ (പ്രൈമറി സ്കൂൾ) പതാക ഉയർത്തും. രാവിലെ ഒന്പതിനാണ് ചടങ്ങുകൾ. ചടങ്ങിൽ വിവിധ സ്കൂളുകളിൽ നിന്നുള്ള കുട്ടികൾ ദേശ ഭക്തി ഗാനങ്ങൾ ആലപിക്കും.
ഇന്ത്യൻ സ്കൂൾ ഗോബ്രാ, ഇന്ത്യൻ സ്കൂൾ മസ്കറ്റ്, ഡാർസയിറ്റ്, സീബ്, മൊബേല എന്നിവിടങ്ങളിൽ കുട്ടികളുടെ മാർച്ച്പാസ്റ്റ് നടക്കും.
ന്ധഐ ലവ് മൈ ഇന്ത്യ’ എന്ന ആശയത്തിൽ വാദികബീർ സ്കൂൾ അവതരിപ്പിക്കുന്ന സാംസ്കാരിക പ്രദർശനത്തിന് പുറമെ ഇന്ത്യ കൈവരിച്ച നേട്ടങ്ങൾ പ്രദർശിപ്പിക്കുന്ന ഫ്ളോട്ടുകളും അവതരിപ്പിക്കും. വൈകിട്ട് ഒമാൻ ഷെരാട്ടൻ ഹോട്ടലിൽ സ്ഥാനപതി ക്ഷണിക്കപ്പെട്ട അതിഥികൾക്ക് ഡിന്നർ നൽകും.
ആഘോഷ പരിപാടികളുടെ ഒരുക്കങ്ങൾ സ്കൂൾ പ്രിൻസിപ്പൽ ഡി.എൻ.റാവു, വൈസ് പ്രിൻസിപ്പൽ ജയപ്രകാശ് പിള്ള, പ്രൈമറി സ്കൂൾ പ്രിൻസിപ്പൽ ശശികല പ്രഭാത് എന്നിവരുടെ നേതൃത്വത്തിൽ പൂർത്തിയായി.
റിപ്പോർട്ട്: സേവ്യർ കാവാലം
ഇന്ത്യൻ സ്വാതന്ത്ര്യ ദിനാഘോഷങ്ങൾക്ക് വാദികബീർ സ്കൂൾ ഒരുങ്ങി
08:45 PM Aug 14, 2017 | Deepika.com