ഗാർലന്റ് (ഡാളസ്): കേരള അസോസിയേഷൻ ഓഫ് ഡാളസ് ഓണാഘോഷം സെപ്റ്റംബർ ഒന്പതിന് (ശനി) നടക്കും. കോപ്പൽ സെന്റ് അൽഫോൻസ ചർച്ച് ഓഡിറ്റോറിയത്തിൽ രാവിലെ 11 മുതൽ ഉച്ചയ്ക്ക് ഒന്നുവരെയാണ് ആഘോഷ പരിപാടികൾ.
ഓസ്റ്റിൻ യൂണിവേഴ്സിറ്റി ഓഫ് ടെക്സസ് ഏഷ്യൻ സ്റ്റഡീസ് ഡിപ്പാർട്ട്മെന്റ് മലയാളം പ്രഫസർ ഡോ.ദർശന മനയത്ത് ശശി ഓണസന്ദേശം നൽകും. പൂക്കളം, വാദ്യമേളം, മാവേലിയുടെ എഴുന്നള്ളത്ത്, ഓണസദ്യ തുടങ്ങിയവ ആഘോഷങ്ങളുടെ ഭാഗമായിരിക്കും. ചടങ്ങിൽ 2016 ൽ കേരള അസോസിയേഷന്റെ വിദ്യാഭ്യാസ പുരസ്കാരങ്ങൾക്ക് അർഹരായ വിദ്യാർഥികളെ ആദരിക്കും.
വിവരങ്ങൾക്ക്: ജോണി സെബാസ്റ്റ്യൻ 972 375 2232.
റിപ്പോർട്ട്: പി.പി. ചെറിയാൻ
ഡാളസ് കേരള അസോസിയേഷൻ ഓണാഘോഷം സെപ്റ്റംബർ ഒന്പതിന്
06:50 PM Aug 14, 2017 | Deepika.com