ന്യൂയോർക്ക് : നോർത്ത് അമേരിക്കാ യൂറോപ്പ് ഭദ്രാസനത്തിന്റെ കീഴിൽ മിഷൻ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതിനായി മാർത്തോമ്മ മിഷൻ ബോർഡ് ലൈറ്റ് റ്റു ലൈഫ് (ഘശഴവേ േീ ഘശളല) എന്ന പുതിയ പദ്ധതിക്ക് തുടക്കം കുറിക്കുമെന്ന് ഭദ്രാസനാധിപൻ റവ.ഡോ. ഐസക്ക് മാർ ഫിലക്സിനിയോസ് അറിയിച്ചു. ഭദ്രാസനത്തിൽ നിന്നും 8500 ഡോളർ പ്രതീക്ഷിക്കുന്ന സുവിശേഷ നിധി ശേഖരണത്തിന്റെ ഭാഗമായി ഓഗസ്റ്റ് 13ന് പുറത്തിറക്കിയ പ്രസ്താവനയിലാണ് മാർ ഫിലക്സിനോസ് പദ്ധതിയെക്കുറിച്ചു പ്രതിപാദിച്ചിരിക്കുന്നത്.
ഇന്ത്യയിലെ മിഷൻ പ്രവർത്തനങ്ങളെക്കുറിച്ചു സഭാംഗങ്ങളെ ബോധവത്കരിക്കുന്നതിനും യുവജനങ്ങളെ ആകർഷിക്കുന്നതിനും അവരുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിനും ലക്ഷ്യമിട്ടാണ് ലൈറ്റ് റ്റു ലൈഫ് എന്ന നാമകരണം ചെയ്തിരിക്കുന്ന ചൈൽഡ് കെയർ പ്രോജക്ട് ആരംഭിച്ചിരിക്കുന്നത്. ഇന്ത്യയിലേയും നാറ്റീവ്മീഷൻ ഫീഡുകളിലേയും ആവശ്യത്തിലിരിക്കുന്ന കുട്ടികൾക്ക് സഹായം എത്തിക്കുന്ന പ്രവർത്തനങ്ങൾക്ക് പുതിയ പ്രോജക്റ്റ് മുൻഗണന നൽകും. ആത്മായരേയും പട്ടക്കാരേയും പരസ്പരം ബന്ധിപ്പിച്ചുകൊണ്ട് വിവിധ മിഷൻ പ്രവർത്തനങ്ങളിലൂടെ, മനുഷ്യ ജീവിതത്തിൽ സമൂല പരിവർത്തനം സൃഷ്ടിച്ച് ക്രിസ്തീയ ദർശനത്തിന്റെ വക്താക്കളായി മാറ്റുക എന്നതും പ്രധാന ലക്ഷ്യങ്ങളിലൊന്നാണെന്ന് മാർ ഫില്ക്സിനോസ് പറഞ്ഞു. നോർത്ത് അമേരിക്കാ യൂറോപ്പ് ഭദ്രാസന ചുമതലയേൽക്കുന്ന മേലധ്യക്ഷൻമാർ തുടങ്ങിവയ്ക്കുന്ന മിഷൻ പ്രവർത്തനങ്ങൾ പൂർത്തീകരിക്കുന്നതിന് സഭാ ജനങ്ങൾ നിർലോഭമായ പിന്തുണ നൽകുന്നുണ്ട്. മെക്സിക്കൊ, ഒക് ലഹോമ, അലബാമ തുടങ്ങിയ മിഷൻ ഫീൽഡുകളിൽ മാർത്തോമ ഭദ്രാസനം നടത്തുന്ന പ്രവർത്തനങ്ങൾ ശ്ലാഘനീയമാണ്.
റിപ്പോർട്ട്: പി.പി. ചെറിയാൻ
മാർത്തോമ്മ ഭദ്രാസനം ലൈറ്റ് റ്റു ലൈഫ് പദ്ധതിക്ക് തുടക്കം കുറിക്കുന്നു
06:41 PM Aug 14, 2017 | Deepika.com