ഫിലാഡൽഫിയ: പ്രശസ്ത കണ്വൻഷൻ പ്രാസംഗികൻ റവ. പൗലോസ് പാറേക്കൽ കോർ എപ്പിസ്ക്കോപ്പ ഓഗസ്റ്റ് 15ന് (ചൊവ്വ) രാജ്യാന്തര പ്രയർ ലൈനിൽ മുഖ്യപ്രഭാഷണം നൽകുന്നു.
വിവിധ രാജ്യങ്ങളിലുള്ളവർ പ്രാർഥനക്കായി ഒത്തുചേരുന്ന ഇന്റർനാഷണൽ പ്രയർലൈൻ ആഴ്ചയിലെ എല്ലാ ചൊവ്വാഴ്ചയും രാത്രി ഒന്‍പതിന് (ന്യൂയോർക്ക് ടൈം) ആണ് പ്രക്ഷേപണം ചെയ്യുന്നത്.
വിവിധ മതങ്ങളിൽ, വിശ്വാസങ്ങളിൽ കഴിയുന്നവരുടെ മാനസികവും ശാരീരികവും കുടുംബപരവുമായ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുന്നതിനുള്ള ഒരു വേദിയാണ് ഇന്റർനാഷണൽ പ്രയർ ലൈൻ. വിവിധ സഭ മേലധ്യക്ഷ·ാരും പ്രഗൽഭരും പ്രശസ്തരും ദൈവവചന പണ്ഡിത·ാരും നൽകുന്ന സന്ദേശം ഐപിഎല്ലിലേക്ക് കൂടുതൽ പേരെ ആകർഷിക്കുന്നു.
റവ. പൗലോസ് പാറേക്കൽ കോർ എപ്പിസ്കോപ്പയുടെ പ്രഭാഷണം ശ്രവിക്കുന്നതിനും അനുഗ്രഹം പ്രാപിക്കുന്നതിനും 16417150665 എന്ന ഫോണ്‍ നന്പർ ഡയൽചെയ്ത് 530464 എന്ന കോഡ് പ്രസ് ചെയ്യണമെന്ന് സംഘാടകർ അറിയിച്ചു.
വിവരങ്ങൾക്ക്:ucmprayerline@gmail.com, സി.വി. സാമുവേൽ (ഡിട്രോയിറ്റ്) 586 216 0602, ടി.എ. മാത്യു (ഹൂസ്റ്റണ്‍) 713 436 2207.
റിപ്പോർട്ട്: പി.പി. ചെറിയാൻ
പാറേക്കൽ കോർ എപ്പിസ്കോപ്പ ഐപിഎല്ലിൽ പ്രസംഗിക്കുന്നു
06:39 PM Aug 14, 2017 | Deepika.com