ഡാളസ്: ഭാഗവത ആചാര്യ·ാരിൽ പ്രായംകൊണ്ടും അറിവുകൊണ്ടും ഒന്നാമനായ പ്രഫ. വൈദ്യലിംഗ ശർമ്മ ആദ്യമായി അമേരിക്കയിൽ ഭാഗവത പ്രഭാഷണം നടത്തുന്നു. സെപ്റ്റംബർ 29 മുതൽ ഡാളസിലെ ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രത്തിലാണ് പരിപാടി.
സംസ്കൃത, മലയാള ഭാഷകളുടെ അധ്യാപകനായി തൃശൂർ സെന്റ് തോമസ് കോളജിൽ നിന്നും വിരമിച്ചതിനുശേഷം കേരളത്തിലെ ആധ്യാത്മികമണ്ഡലത്തിൽ പ്രവർത്തിക്കുന്ന വൈദ്യലിംഗ ശർമ്മ, ലളിതവും സരസവുമായ സംഭാഷണംകൊണ്ട് ഭക്തിരസാനുഭവം ഉണ്ടാക്കുന്ന അദ്ദേഹത്തിന്റെ ശൈലി എത്ര കേട്ടാലും മതിവരാത്തതാണെന്ന് കേരള ഹിന്ദു സൊസൈറ്റി പ്രസിഡന്റ് രാമചന്ദ്രൻ നായർ അഭിപ്രായപെട്ടു. അമേരിക്കൻ മലയാളി സമൂഹത്തിൽ ആദ്യമായി മൂലം ഭാഗവത സപ്താഹം 2008 ൽ നടത്തിയതിന്റെ പത്താം വാർഷികത്തിനാണ് വൈദ്യലിംഗ ശർമ്മ ഡാളസിൽ എത്തിച്ചേരുന്നത്.
സെപ്റ്റംബർ 29 മുതൽ ഒക്ടോബർ എട്ടു വരെ നീണ്ടു നിൽക്കുന്ന നവാഹ യജ്ഞത്തിൽ ഭാഗവത ആചാര്യ·ാരായ മിധുനപ്പിള്ളി വാസുദേവൻ നന്പൂതിരിയും ഇരിഞ്ഞാടപ്പിള്ളി പദ്മനാഭൻ നന്പൂതിരിയും പങ്കു ചേരും. ആചാര്യ·ാരുടെ ആചാര്യനിൽ നിന്നും വിജയദശമി പുണ്യദിന കാലത്തിൽ, ഭാഗവതം ശ്രവിക്കുന്നത് അനുദിനം അനുഭവിക്കുന്ന സംസാരക്ലേശത്തിനെ തരണം ചെയ്യുവാനുള്ള അനുഗ്രഹം ലഭിക്കുക്കുന്നതിനുള്ള അത്യുത്തമമായ അവസരമാണെന്ന് കേരള ഹിന്ദു സൊസൈറ്റി ട്രസ്റ്റി ചെയർമാൻ കേശവൻ നായർ അറിയിച്ചു.
വിവരങ്ങൾക്ക്: ഡാളസ് ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രവുമായി ബന്ധപ്പെടുക.
പ്രഫ. വൈദ്യലിംഗ ശർമ്മ ഡാളസിൽ
06:36 PM Aug 14, 2017 | Deepika.com