സമസ്ത ബഹ്റൈൻ ഹജ്ജ് ക്ലാസ് വെള്ളിയാഴ്ച

06:33 PM Aug 11, 2017 | Deepika.com
മനാമ: സമസ്ത ബഹ്റൈൻ ഈ വർഷം പരിശുദ്ധ ഹജ്ജ് കർമ്മത്തിന്ന് പോകുന്നവർക്കായ് സംഘടിപ്പിക്കുന്ന പഠന ക്ലാസ് ഓഗസ്റ്റ് 11 വെള്ളിയാഴ്ച മനാമ ഗോൾഡ് സിറ്റിയിലുള്ള സമസ്ത ഓഡിറേറാറിയ്യത്തിൽ രാത്രി ഒന്പതിനു തുടങ്ങുന്നു. പരിചയസന്പന്നരായ പണ്ഡിതന്മാർ ക്ലാസിന് നേതൃത്വം കൊടുക്കുന്നതായിരിക്കും. ഈ വർഷം ബഹ്റൈനിൽ നിന്നും പരിശുദ്ധ ഹജ്ജ് കർമ്മത്തിന്ന് പോകുന്ന ഏവരേയും ക്ലാസിലേക്ക് സ്വാഗതം ചെയ്യുന്നുവെന്ന് ഭാരവാഹികൾ അറിയിച്ചു.