ചെറിയ ബാവ കുട്ടി താനൂരിന് യാത്രയയപ്പ് നൽകി

08:28 PM Jul 27, 2017 | Deepika.com
ജിദ്ദ: ഇരുപത്തിനാലുവർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിൽ പോകുന്ന നവോദയ ജിദ്ദ റുവൈസ് യൂണിറ്റ് എക്സിക്യുട്ടീവ് അംഗം ചെറിയ ബാവ കുട്ടി താനൂരിന് യാത്രയയപ്പ് നൽകി.യൂണിറ്റ് സെക്രട്ടറി നൗഷാദ് പെരിന്പലം ഉപഹാരം നൽകി. ചടങ്ങിൽ ഷറഫിയ ഏരിയ പ്രസിഡന്‍റ് സലീം ഒറ്റപ്പാലം യൂണിറ്റ് ജോയിൻ സെക്രട്ടറി സിദ്ദിഖ് താനൂർ, ഇബ്രാഹിം, ഇസ്ഹാഖ് താനൂർ, ഷഫീഖ് മണ്ണാർക്കാട് , അനസ് കൂരിയാട്, ഖാസിം താനൂർ തുടങ്ങിയവർ പങ്കെടുത്തു.

റിപ്പോർട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂർ