വള്ളിക്കുന്ന് മണ്ഡലം കെഎംസിസി ഭാഷാ സമര അനുസ്മരണ സമ്മേളനം

08:25 PM Jul 27, 2017 | Deepika.com
ജിദ്ദ: ജിദ്ദ വള്ളിക്കുന്ന് മണ്ഡലം കെഎംസിസി സംഘടിപ്പിക്കുന്ന ഭാഷാ സമര അനുസ്മരണ സമ്മേളനവും സമരഭടൻമാരെ ആദരിക്കലും ജൂലൈ 28 വെള്ളിയായ്ച്ച രാത്രി എട്ടിന് ശറഫിയ റോളക്സ് ഓഡിറ്റോറിയത്തിൽ നടക്കുന്നതാണ്. സൗദി കഐംസിസി ഓർഗനൈസിംഗ് സെക്രട്ടറി എ.പി. ഇബ്രാഹീ മുഹമ്മദ് അനുസ്മരണ പ്രഭാഷണം നടത്തുന്ന പരിപാടിയിൽ മുന്നിയൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് അൻവർ സാദത്ത് മുഖ്യാതിഥിയായിരിക്കും. ചടങ്ങിൽ അബുബക്കർ അരിന്പ്ര, അൻവർ ചെരങ്കൈ, റസാക്ക് മാസ്റ്റർ, മജീദ് കോട്ടീരീ, എന്നിവർ സംബന്ധിക്കുന്നതാണ്. എല്ലാ പ്രവർത്തകരും പങ്കെടുക്കണമെന്ന് മണ്ഡലം ജനറൽ സെക്രട്ടറി മജീദ് കള്ളിയിൽ അറിയിച്ചു

റിപ്പോർട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂർ