ഇന്ത്യ പ്രസ്ക്ലബ്ബിന്‍റെ മികച്ച സാമൂഹ്യപ്രവർത്തകനുള്ള ആദ്യ പുരസ്കാരം ജോയ് ഇട്ടന്

08:06 PM Jul 27, 2017 | Deepika.com
ഷിക്കാഗോ: ഷിക്കാഗോയിൽ അരങ്ങേറുന്ന ഇന്ത്യ പ്രസ്ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ ഏഴാമത് കോണ്‍ഫ്രൻസിന്‍റെ മഹനീയമായ വേദിയിൽ അമേരിക്കൻ മലയാളി പ്രവാസി സമൂഹത്തിൽ സാമൂഹിക സാംസ്കാരിക രംഗത്ത് മികച്ച സംഭാവന നൽകിയ വ്യക്തിക്ക് ഇന്ത്യ പ്രസ്ക്ലബ് ഓഫ് നോർത്ത് ഏർപ്പെടുത്തിയ പ്രഥമ പുരസ്കാരത്തിന് ന്യൂയോർക്കിൽ നിന്നുള്ള ജോയ് ഇട്ടനെ തെരഞ്ഞെടുത്തു.

അമേരിക്കയിലും കേരളത്തിലും നിരവധി സംഘടനകളിൽ നിർണായക സ്ഥാനങ്ങൾ വഹിച്ചിട്ടുള്ള ജോയ് ഇട്ടൻ നിലവിൽ ഫൊക്കാന എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്‍റും ഇന്ത്യൻ നാഷണൽ ഓവർസീസ് കോണ്‍ഗ്രസിന്‍റെ ന്യൂയോർക്ക് ചാപ്റ്റർ പ്രസിഡന്‍റ്, യാക്കോബായ സുറിയാനി സഭയുടെ അമേരിക്കൻ കാനഡ അതിഭദ്രാസന കൗണ്‍സിൽ മെന്പർ കൂടിയാണ്.

കേരളത്തിൽ എറണാകുളം ജില്ലയിലെ ബസേലിയേസ് തോമസ് എഞ്ചിനീയറിംഗ് കോളജ് (കൂത്താട്ടുകുളം) ഡയറക്ടറും മലങ്കര മെഡിക്കൽ മിഷൻ കോളേജ് (കോലഞ്ചേരി) മാനേജിംഗ് കമ്മിറ്റി അംഗവുമായി പ്രവർത്തിക്കുന്നു. ജോയ് ഇട്ടൻ ചാരിറ്റി പ്രവർത്തനങ്ങളിലും സജീവമാണ്. കേരളത്തിലെ നിർദ്ധനരായ അഞ്ചു കുടുംബങ്ങൾക്ക് വീട് നിർമ്മിച്ചു നൽകുകയും നിർധനരായ മൂന്നു യുവതികളുടെ വിവാഹ ചിലവുകൾ വഹിച്ചിട്ടുണ്ട്. അനേകം വിദ്യാർത്ഥികളുടെ പ്രൊഫഷണൽ വിദ്യാഭ്യാസത്തിനു ധന സഹായവും നൽകി വരുന്നു. ന്യൂയോർക്കിലെ ബിസിനസ് രംഗത്തും സംഘടനാ രംഗത്തും, ചാരിറ്റി രംഗത്തും സജീവമായിട്ടുള്ള ജോയ് ഇട്ടൻ മൂവാറ്റുപുഴയ്ക്കടത്തു ഉൗരമന പാടിയേടത്തു കുടുംബാംഗമാണ്.

അമേരിക്കയിലെ മലയാളി മാധ്യമ രംഗത്ത് അതിരുകളില്ലാത്ത സംഘ ബോധം പകർന്നു തന്ന ഇന്ത്യാ പ്രസ്ക്ലബ്ബിന്‍റെ ഏഴാമത് ഇന്‍റർനാഷണൽ കോണ്‍ഫ്രൻസ് ഓഗസ്റ്റ് 24, 25, 26 തീയതികളിൽ ഷിക്കാഗോയിലെ ഇറ്റ്സ്ക്ക ഹോളിഡേ ഇൻ വച്ചു നടക്കുന്ന മഹനീയ ചടങ്ങിൽ ജോയ് ഇട്ടന് അവാർഡ് നൽകി ആദരിക്കും. മന്ത്രിമാരും എംഎൽഎമാരും പങ്കെടുക്കുന്ന വേദിയിൽ കേരളത്തിലെ മികച്ച മാധ്യമ പ്രതിഭകൾ നയിക്കുന്ന സെമിനാറുകൾ, ചർച്ചകൾ കോണ്‍ഫ്രൻസിനു മാറ്റുകൂട്ടും. കണ്‍വൻഷൻ ചെയർമാൻ ജോസ് കണിയാലി പ്രസ് ക്ലബ് നാഷണൽ പ്രസിഡന്‍റ് ശിവൻ മുഹമ്മ സെക്രട്ടറി ജോർജ് കാക്കനാട്ട് ട്രഷറർ ജോസ് കാടാപുറം പ്രസ് ക്ലബ്ബിന്‍റെ വിവിധ സ്റ്റേറ്റുകളിലെ ഭാരവാഹികൾ അംഗങ്ങൾ എന്നിവർ നേതൃത്വം കൊടുക്കുന്ന മാധ്യമ കൂട്ടായിമയിലേക്ക് ഞങ്ങൾ എവരെയും ക്ഷണിക്കുന്നു.