ഒട്ടാവ മലയാളി കാത്തോലിക് പിക്നിക് അവിസ്മരണീയമായി

07:52 PM Jul 25, 2017 | Deepika.com
ഒട്ടാവ: കാനഡയുടെ തലസ്ഥാനമായ ഒട്ടാവയിലെ കത്തോലിക്കരുടെ പ്രഥമ കൂട്ടായ്മയായ ഒട്ടാവ മലയാളീ കാത്തോലിക് കമ്മ്യൂണിറ്റിയുടെ ഈ വർഷത്തെ സമ്മർ പിക്നിക് ജൂലൈ 22 ന് സിൽവർലേക്ക് പ്രൊവിൻഷ്യൽ പാർക്കിൽ ആഘോഷിച്ചു.

പുതുമകൾ കൊണ്ടും പങ്കാളിത്തം കൊണ്ടും അവിസ്മരണീയമായ ഈ വർഷത്തെ പിക്നിക്കിൽ ഒട്ടാവയിലെ വിവിധ മലയാളി കുടുംബങ്ങളിൽ നിന്നും നിരവധി ആളുകൾ പങ്കെടുത്തു. ഫാ. ഷിബു സിപ്രിയാൻ, ഫാ.സേവിയർ കാരംവേലി എന്നിവർ നയിച്ച ആശീർവാദപ്രാർത്ഥനയോടെ പിക്നിക് ആരംഭിച്ചു. തുടർന്ന് നടന്ന പോട്ട്ലക്ക്, അനുഗ്രഹീതരായ അംഗങ്ങളുടെ പാചക നൈപുണ്യത്തിന്‍റെ തെളിവായി. അതിനുശേഷം വിവിധ പ്രായത്തിലുള്ളവർക്കായി നടന്ന കായികമത്സരങ്ങളിൽ ആബാലവൃദ്ധം ജനങ്ങളും പങ്കെടുത്തു. അതിനുപുറമെ കനോയിംഗ്, സ്വിമ്മിംഗ്, വോളീബോൾ തുടങ്ങി നിരവധി ഇനം പരിപാടികളും ആഘോഷത്തിന് കൊഴുപ്പേകി. വൈകിട്ടു നാലോടെ തുറന്ന തട്ടുകട വിവിധ നാടൻ വിഭവങ്ങളാൽ സമൃദ്ധമായിരുന്നു.

40 വർഷങ്ങൾക്കു മുന്പു സ്ഥാപിതമായ ഈ കൂട്ടായ്മയുടെ ഈ വർഷത്തെ കമ്മിറ്റി അംഗങ്ങളായ ജോണ്‍, റ്റോമി, ബീനു, ജെയിംസ്, ആൻറ്റോ എന്നിവർ പിക്നിക്കിനു നേതൃത്വം നൽകി. 130 ഓളം ആളുകൾ പങ്കെടുത്ത പിക്നിക് വൈകിട്ട് എട്ടോടെ സമാപിച്ചു.

റിപ്പോർട്ട്: ആന്‍റോ ജോണ്‍