ദുബായ്: പാട്ടും നൃത്തവുമായി വിമാനയാത്ര ആഘോഷമാക്കിയ എമിറേറ്റ്സിലെ യാത്രക്കാർ സോഷ്യൽ മീഡിയയിൽ താരങ്ങളാകുന്നു. ബെയ്ലർ സ്കൂൾ ഓഫ് മ്യൂസിക്കിലെ ക്വയർ സംഘമാണ് ശ്രദ്ധനേടുന്നത്. എമിറേറ്റ്സിന്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത വീഡിയോ ഇതിനൊടകം നിരവധി പേരാണ് കണ്ടത്.
കെനിയയിൽ നിന്ന് യുഎസിലേക്ക് പോകുകയായിരുന്ന വിമാനത്തിലാണ് 75 അംഗ സംഘത്തിന്റെ പ്രകടനം. യാത്രക്കാരുടെ പ്രകടനം ആസ്വദിക്കുകയും ദൃശ്യങ്ങൾ പകർത്തുകയും ചെയ്യുന്ന ജീവനക്കാരെയും ഇൻസ്റ്റാഗ്രാം വീഡിയോയിൽ കാണാം.
പാട്ടും നൃത്തവുമായി ആകാശയാത്ര; താരങ്ങളായി എമിറേറ്റ്സ് യാത്രക്കാർ
06:20 AM Jul 23, 2017 | Deepika.com