എം. സ്വരാജ് എംഎൽഎക്ക് സ്വീകരണം നൽകി

08:57 PM Jul 22, 2017 | Deepika.com
ജിദ്ദ: ഹൃസ്വ സന്ദർശനാർഥം ജിദ്ദയിൽ എത്തിയ എം. സ്വരാജ് എംഎൽഎക്ക് നിലന്പൂർ പോത്തുകല്ല് പഞ്ചായത്ത് പ്രവാസി കൂട്ടായ്മയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. പ്രവാസ ലോകത്തുനിന്ന് നാട്ടിലെത്തുന്ന പ്രവാസികൾക്കു വേണ്ട ക്ഷേമ പെൻഷൻ പദ്ധതികൾ വേഗത്തിലാക്കാനും പ്രവാസികൾ മുൻകൈ എടുത്ത് കേരളത്തിൽ നടത്താൻ ഉദ്ദേശിക്കുന്ന പദ്ധതികൾക്ക് കൂടുതൽ ഇളവുകൾ നൽകാനും സർക്കാർ പ്രതിജ്ഞാബന്ധമാണെന്നു പറഞ്ഞ എം. സ്വരാജ്, ജ·നാടായ പോത്തുകല്ലുകാർക്ക് സാധ്യമായ മുഴുവൻ സഹായങ്ങളും ചെയ്യാൻ എപ്പോഴും ഉണ്ടാകുമെന്നും പോപ്പി അംഗങ്ങൾക്ക് ഉറപ്പ് നൽകി.

ശരഫിയ ഇംപാല ഗാർഡനിൽ നടന്ന സ്വീകരണ പരിപാടി ജിദ്ദയിലെ പ്രമുഖ സാമൂഹ്യ പ്രവർത്തകനും നവോദയ രക്ഷാധികാരിയുമായ വി.കെ. റൗഫ് ഉദ്ഘാടനം ചെയ്തു. പോപ്പി ജിദ്ദാ പ്രസിഡന്‍റ് കെ.ടി. ജുനൈസ് അധ്യക്ഷത വഹിച്ചു. ദമാം പോപ്പി ജനറൽ സെക്രട്ടറി അനീഷ് പുതിയചിറക്കൽ, എക്സിക്യൂട്ടീവ് അംഗം നാസർ സ്രാന്പിക്കൽ, ജനറൽ സെക്രട്ടറി അബൂട്ടി പള്ളത്ത്, ട്രഷറർ എ.പി. നജീബ് എന്നിവർ സംസാരിച്ചു.

റിപ്പോർട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂർ