കുവൈത്ത്: കേരളത്തിന്റെ സമഗ്ര വികസനത്തിനായി പ്രവാസി പ്രഫഷണലുകളുടെ സേവനങ്ങൾ ഉപയോഗപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെ രൂപീകൃതമായ കുവൈറ്റിലെ എഞ്ചിനീയർ, ഡോക്ടർ, അഡ്വക്കേറ്റ്, ചാർട്ടേഡ് അക്കൗണ്ടന്റ് തുടങ്ങിയ പ്രൊഫഷണലുകളുടെ സംഘടനയായ പ്രോഗ്രസീവ് പ്രൊഫഷണൽ ഫോറം (പിപിഎഫ്) കുവൈത്ത്, 2017 ജൂലൈ 21, വെള്ളിയാഴ്ച്ച വൈകുന്നേരം 05.30 നു കല സെന്റർ മംഗാഫിൽ സാങ്കേതിക സെമിനാറുകൾ സംഘടിപ്പിക്കുന്നു.
കുവൈത്തിലെ പ്രഫഷണലുകളിൽ ബഹുഭൂരിപക്ഷവും കെമിക്കൽ, പെട്രോളിയം മേഖലകളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരാകയാൽ പ്രോസസ് സേഫ്റ്റി എന്ന വിഷയത്തിൽ ഡോ. ജി. ഉണ്ണികൃഷ്ണനും, നിലവിലെ ജീവിത രീതികൾ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്ന സാഹചര്യത്തിൽ ലൈഫ് സ്റ്റെൽ ഡിസീസസ് വിഷയത്തിൽ ഡോ. ജയകൃഷ്ണനും സെമിനാറുകൾ അവതരിപ്പിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക്: 94066192, 96604901,99995452 നന്പറുകളിൽ ബന്ധപ്പെടുക.
റിപ്പോർട്ട്: സലിം കോട്ടയിൽ
പ്രോഗ്രസീവ് പ്രൊഫഷണൽ ഫോറം സെമിനാർ വെള്ളിയാഴ്ച്ച
03:39 PM Jul 20, 2017 | Deepika.com