മാവേലിക്കര അസോസിയേഷൻ കുവൈറ്റ് ഇന്ത്യൻ അംബാസഡറെ സന്ദർശിച്ച് ചർച്ച നടത്തി

06:47 PM Jul 19, 2017 | Deepika.com
കുവൈത്ത് സിറ്റി: മാവേലിക്കര അസോസിയേഷൻ കുവൈറ്റ് പതിനഞ്ചാം വാർഷിക ആഘോഷങ്ങളുമായി ബന്ധപെട്ട് പ്രസിഡന്‍റ് ബിനോയ് ചന്ദ്രന്‍റെ നേതൃത്വത്തിൽ ഇന്ത്യൻ അംബാസഡർ സുനിൽ ജെയിനെ സന്ദർശിച്ച് ചർച്ച നടത്തി.

വിമാന ടിക്കറ്റ് വർധനവും ജലീബ്ൽ ഉള്ള അനധികൃത വർക്ഷോപ് പുറംതള്ളുന്ന വിഷവാതകങ്ങൾ കുട്ടികളിൽ ഉണ്ടാക്കുന്ന അസുഖങ്ങൾ, ഇന്ത്യൻ സമൂഹത്തിനെ തെറ്റിധരിപ്പിക്കുന്ന വ്യാജ പ്രചാരണങ്ങൾ ഒഴിവാക്കുന്നതിന് ഒൗദ്യോഗിക വാർത്തകൾ ഇന്ത്യൻ എംബസി വെബ്സൈറ്റ് വഴി ജനങ്ങളിൽ എത്തിക്കുക, അനധികൃത വീട്ടുവാടക വർധനവ് കുവൈത്ത് അധികൃതരുടെ ശ്രദ്ധയിൽ പെടുത്തുക തുടങ്ങിയ വിവിധ ആവശ്യങ്ങൾ ചർച്ചയിൽ ഉന്നയിച്ചു. നിയമപരിധിക്കുള്ളിൽ നിന്ന് ഇന്ത്യൻ സമൂഹത്തിന് സഹായകമാകും വിധം എല്ലാ സഹായങ്ങളും അംബാസഡർ വാഗ്ദാനം ചെയ്തു.

മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിന് കാലതാമസമൊന്നുമില്ലെന്ന് ഒരു ചോദ്യത്തിന് മറുപടിയായി അംബാസഡർ അറിയിച്ചു.

അഡ്വൈസറി ബോർഡ് അംഗം എ.ഐ. കുര്യൻ, ജോയിന്‍റ് സെക്രട്ടറി മാത്യു ഫിലിപ്പ്, വൈസ് പ്രസിഡന്‍റ് പൗർണമി സംഗീത്, പ്രോഗ്രാം കണ്‍വീനർ സംഗീത് സോമനാഥ്, വനിതാ വിഭാഗം ജനറൽ സെക്രട്ടറി ടിജി മാത്യു, പ്രോഗ്രാം കമ്മിറ്റി അംഗങ്ങളായ മനോജ് പരിമണം, സുന്ദരേശൻ പിള്ള, ഫ്രാൻസിസ് ചെറുകോൽ, മാത്യു കരൂർ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.

റിപ്പോർട്ട്: സലിം കോട്ടയിൽ