ലോസ് ആഞ്ചലസ് : കർക്കിടക വാവുബലി ജൂലൈ ഇരുപത്തിമൂന്നിനു ലോസ് ആഞ്ചെലെസിലുള്ള ഗായത്രി പരിവാർ ക്ഷേത്രത്തിൽ (2446, വെസ്റ്റ് ഓറഞ്ച് അവന്യൂ ,അനഹേം , 92804) വെച്ചു നടത്തുന്നു. കാലിഫോർണിയയിലെ പ്രമുഖ മലയാളി അസോസിയേഷനായ ഓർഗനൈസേഷൻ ഓഫ് ഹിന്ദു മലയാളീസ് (ഓം) ആണ് അമേരിക്കയിൽ ആദ്യമായി നടക്കുന്ന വാവുബലിക്കുള്ള സംവിധാനമൊരുക്കുന്നത്. ഞായറാഴ്ച രാവിലെ ഒന്പതിനു തുടങ്ങുന്ന ചടങ്ങുകൾക്ക് നേരത്തെ പേര് രജിസ്റ്റർ ചെയേണ്ടതാണെന്നു ഓം പ്രസിഡന്റ് രമ നായരും സെക്രട്ടറി വിനോദ് ബാഹുലേയനും അറിയിച്ചു.
പ്രവാസിമലയാളികളുടെ വളരെകാലമായുള്ള ഒരാഗ്രഹത്തിനു സഹായമൊരുക്കാൻ കഴിഞ്ഞതിൽ അതിയായ ചാരിതാർഥ്യമുണ്ടെന്നു പരിപാടികൾക്ക് ചുക്കാൻ പിടിക്കുന്ന പത്മനാഭ അയ്യർ,രവി വെള്ളത്തിരി എന്നിവർ പറഞ്ഞു. കൂടുതൽ വിവരങ്ങൾക്കും പേരു രജിസ്റ്റർ ചെയ്യുന്നതിനും പത്മനാഭ അയ്യർ (5625569878), രവി വെള്ളത്തിരി (9494197115) അല്ലെങ്കിൽ www.ohmcalifornia.org സന്ദർശിക്കുക.
റിപ്പോർട്ട്: സാന്റി പ്രസാദ്
ലോസ് ആഞ്ചലസിൽ വാവുബലി ജൂലൈ 23-ന്
02:59 PM Jul 19, 2017 | Deepika.com