ഉഷ നാരായണൻ ഫൊക്കാനാ മലയാളി മങ്ക ചെയർപേഴ്സണ്‍

06:22 PM Jul 17, 2017 | Deepika.com
ന്യൂയോർക്ക്: ഫിലാഡൽഫിയായിൽ 2018 ജൂലൈയിൽ നടക്കുന്ന ഫൊക്കാനാ നാഷണൽ കണ്‍വൻഷനോടനുബന്ധിച്ചു നടക്കുന്ന മലയാളി മങ്ക മത്സരത്തിന്‍റെ ചെയർപേഴ്സണ്‍ ആയി മിനിസോട്ടയായിൽ നിന്നുള്ള ഉഷ നാരായണനെ തെരഞ്ഞെടുത്തതായി ഭാരവാഹികൾ അറിയിച്ചു.

മിനസോട്ടയിലെ സാമൂഹിക സാംസ്കാരിക രംഗങ്ങളിൽ നിറഞ്ഞുനിൽക്കുന്ന ഉഷ നാരായണൻ ഫൊക്കാന വനിതാ ഫോറത്തിന്‍റെ മിനിസോട്ട റീജണിന്‍റെ പ്രസിഡന്‍റ് ആയി പ്രവർത്തിക്കുന്നു. 2016 ൽ കാനഡയിൽ നടന്ന ഫൊക്കാനാ കണ്‍വൻഷനിൽ മിസ് ഫൊക്കാനാ മത്സരത്തിൽ വിജയി ആയ പ്രിയങ്ക നാരായണന്‍റെ മാതാവാണ് ഉഷ. മറ്റൊരു മകൾ ദേവിക നാരായണൻ മിസ് ടീൻ ഇന്‍റർനാഷണൽ മിനിസോട്ട 2017 ൽ വിജയി ആയിരുന്നു. ഹെൽത്ത് കെയർ കണ്‍സൾട്ടന്‍റ് ആയി ജോലിനോക്കുന്ന ഉഷയുടെ ഭർത്താവ് ഗോപാൽ നാരായണൻ.

ഉഷ നാരായണനെ മത്സരത്തിന്‍റെ ചെയർപേഴ്സണ്‍ ആക്കിയതിൽ അതിയ സന്തോഷം ഉണ്ടെന്നും ഇത് അർഹതക്കുള്ള അംഗീകാരമാണെന്നും പ്രസിഡന്‍റ് തന്പി ചാക്കോ, സെക്രട്ടറി ഫിലിപ്പോസ് ഫിലിപ്പ്, എക്സി.വൈസ് പ്രസിഡന്‍റ് ജോയി ഇട്ടൻ,ട്രഷറർ ഷാജി വർഗീസ്, ട്രസ്റ്റി ബോർഡ് ചെയർമാൻ ജോർജി വർഗീസ്, ഫൗണ്ടേഷൻ ചെയർമാൻ പോൾ കറുകപ്പള്ളിൽ, കണ്‍വെൻഷൻ ചെയർമാൻ മാധവൻ നായർ, വിമൻസ് ഫോറം ചെയര്പേഴ്സൻ ലീലാ മാരേട്ട് എന്നിവർ അഭിപ്രായപ്പെട്ടു.

റിപ്പോർട്ട്: ശ്രീകുമാർ ഉണ്ണിത്താൻ