ഷിക്കാഗോ സെന്‍റ് പീറ്റേഴ്സ് ഇടവകയിൽ ഓർമപ്പെരുന്നാളും ഇടവക സ്ഥാപന വാർഷികവും കൊണ്ടാടി

12:53 PM Jul 17, 2017 | Deepika.com
ഷിക്കാഗോ: സെന്‍റ് പീറ്റേഴ്സ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് ഇടവകയുടെ കാവൽപിതാവും ശ്ലീഹന്മാരുടെ തലവനുമായ പരിശുദ്ധ മോർ പത്രോസ് ശ്ലീഹായുടെ ഓർമപ്പെരുന്നാളും ഇടവകസ്ഥാപനത്തിന്‍റെ 39-ാമതു വാർഷികവും 2017 ജൂലൈ 1,2 (ശനി, ഞായർ) തീയതികളിൽ സഹോദര ഇടവകകളിലെ ശ്രേഷ്ഠ വൈദീകരുടേയും വിശ്വാസികളുടേയും സാന്നിധ്യത്തിൽ കൊണ്ടാടി.

ശനിയാഴ്ച വൈകുന്നേരം 6.30നു സന്ധ്യാപ്രാർത്ഥനയും തുടർന്ന് കാനഡ സെന്‍റ് മേരീസ് യാക്കോബായ പള്ളി വികാരി എബി മാത്യു അച്ചൻ വചനസന്ദേശം നൽകി. ഞായറാഴ്ച വികാരി വന്ദ്യ: തേലപ്പിള്ളിൽ സക്കറിയ കൊറെപ്പിസ്കോപ്പ സഹവികാരി ബിജുമോൻ ജേക്കബ് അച്ചൻ എബി മാത്യു അച്ചൻ എന്നിവർ ചേർന്ന് വി: മൂന്നിേ·ൽ കുർബാന അർപ്പിച്ചു. വി:കുർബാന മധ്യേ പരിശുദ്ധനായ മോർ പത്രോസ് ശ്ലിഹായുടെ നാമത്തിൽ പ്രത്യേക മധ്യസ്ഥ പ്രാർത്ഥനയും പെരുന്നാൾ ഏറ്റുകഴിച്ചവർക്കു വേണ്ടിയുള്ള പ്രത്യേക സമർപ്പണ പ്രാർത്ഥനയും നടത്തുകയുണ്ടായി. തുടർന്ന്നടന്ന ഭക്തിനിർഭരമായ റാസയിൽ വിശ്വാസികൾ എല്ലാവരും ഭാഗഭാക്കായി. റാസയുടെ മുന്പിൽ ഭക്തിനിർഭരമായ ഗാനങ്ങളോട് കൂടിയ രഥവും പിന്നിലായി ചെണ്ടമേളവും പിന്നിലായി കൊടിതോരണങ്ങളുമായി സണ്‍ഡേ സ്കൂൾ കുഞ്ഞുങ്ങളും അതിനും പിന്നിലായി വെള്ളിക്കുരിശ് സ്വർണക്കുരിശ് മുത്തുക്കുട എന്നിവ വഹിച്ച് വിശ്വാസികളും ഏറ്റവും പിന്നിലായി വന്ദ്യ: വൈദീകരും അണിനിരന്നത് റാസയുടെ ഭംഗി കൂട്ടി.നൊർത്ത്ലെയ്ക്ക് സിറ്റി പോലീസിന്‍റെ സാന്നിധ്യം റാസയുടെ ഭംഗിയായ നടത്തിപ്പിനു മാറ്റ് കൂട്ടി.

2017 ലെ ഹൈസ്കൂൾ കോളേജ് ഗ്രാജ്വേറ്റ്സിനെ അനുമോദിക്കുകയും ഇടവകയുടെ ഉപഹാരം നൽകുകയും ചെയ്തു. ഈ വർഷത്തെ പെരുന്നാളാഘോഷങ്ങൾക്ക് സെന്‍റ് ജോർജ് യാക്കോബായ പള്ളി വികാരി ലിജു പോൾ അച്ചനും, സെന്‍റ് മേരീസ് ക്നാനായ യാക്കോബായ പള്ളി വികാരി മേപ്പുറത്ത് തോമസ് അച്ചനും റവ: ഡീക്കൻ ജെയ്ക്ക് ജേക്കബ് ശെമ്മാശ്ശനും (സെന്‍റ് മേരീസ് ക്നാനായ യാക്കോബായ പള്ളി) സഹോദര ഇടവകകളിലെ വിശ്വാസികളും പങ്കെടുക്കുകയുണ്ടായി.

പെരുന്നാളിൽ ആദ്യാവസാനം പങ്കെടുത്ത് ചെറുതും വലുതുമായി സഹകരിച്ച വിശ്വാസികൾക്കും ഇടവക ഭരണസമിതിക്കും സഹോദര ഇടവകയിലെ വൈദീക ശ്രേഷ്ഠർക്കും ശെമ്മാശ·ാർക്കും ഉള്ള നന്ദി സഹവികാരി ബിജുമോൻ അച്ചൻ തന്‍റെ നന്ദി പ്രസംഗത്തിൽ ആശംസിച്ചു. ഉച്ചകഴിഞ്ഞ് രണ്ടോടെ വന്ദ്യ: വികാരി അച്ചൻ കൊടിയിറക്കിയതോടെ 2017 ലെപെരുന്നാളാഘോഷങ്ങൾക്കു തിരശീല വീണു. ഈ വർഷത്തെ പെരുന്നാളിനു സെക്രട്ടറി ജയ്സണ്‍ ജോണ്‍, ട്രസ്റ്റി ജോർജ് കുര്യാക്കോസ്, വൈസ് പ്രസിഡന്‍റ് ജോജി കുര്യാക്കോസ് പെരുന്നാൾ കോർഡിനേറ്റർമാരായ ജെറി ആൻഡ്രൂസ്, റെജി ചെറിയാൻ ,വിനു വർഗ്ഗീസ് എന്നിവർ നേത്യത്വം നൽകി. ഏലിയാസ് പുത്തൂക്കാട്ടിൽ അറിയിച്ചതാണ്.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം