എസ് വൈഎസ് പ്രാർഥന സദസ് സംഘടിപ്പിച്ചു

06:38 PM Jul 15, 2017 | Deepika.com
റിയാദ്: എസ്വൈഎസ് റിയാദ് സെൻട്രൽ കമ്മിറ്റി അന്തരിച്ച സുന്നിയുവജന സംഘം സംസ്ഥാന സെക്രട്ടറി കെ. മമ്മദ് ഫൈസിയുടെ പേരിൽ ഖതമുൽ ഖുർആൻ പ്രാർഥന സദസ് സംഘടിപ്പിച്ചു.

എസ്വൈഎസ് സെൻട്രൽ കമ്മിറ്റി പ്രസിഡന്‍റ് അബൂബക്കർ ഫൈസി വെള്ളില അധ്യക്ഷത വഹിച്ചു. കെ എംസിസി നേതാവ് സത്താർ താമരത്ത് അനുസ്മരണ പ്രഭാഷണം നടത്തി. സമസ്തയുടെയും മുസ്ലിംലീഗിന്‍റെയും ഇടയിലെ ഇടനിലക്കാരനായി പ്രവർത്തിച്ച മമ്മദ് ഫൈസിയുടെ വിയോഗം സമസ്തക്കും സമുദായത്തിനും തീരാ നഷ്ടമാണെന്ന് അദ്ദേഹം പറഞ്ഞു. പ്രാർഥനാ സദസിന് മുജീബ് ഫൈസി നേതൃത്വം നൽകി. അസ്ലം അടക്കാതോട്, സാലിഹ് അമ്മിണിക്കാട്, റഫീഖ് പൂപ്പലം മമ്മദ് ഫൈസിയെ അനുസ്മരിച്ചു. സുബൈർ ഹുദവി വെളിമുക്ക്, മുഹ്സിൻ വഫി എന്നിവർ പ്രസംഗിച്ചു. മുഹമ്മദ് കോയ വഫി, സലിം വാഫി, അമീർ ലത്തീഫി, മൊയ്തീൻകുട്ടി തെന്നല, മുഹമ്മദ് കളപ്പാറ, ഉമ്മർ ഫൈസി, അബ്ദുൽ അസീസ് വാഴക്കാട്, അലി തയ്യാല, കുഞ്ഞിപ്പ തവനൂര്, അബൂബക്കർ സിദ്ദീഖ്, അഷ്റഫ് വെന്പാല, തുടങ്ങിയവർ നേതൃത്വം നൽകി.

റിപ്പോർട്ട്: ഷക്കീബ് കൊളക്കാടൻ