മദീന: സൗദിയിൽ മലയാളി കുടുംബം സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ട് രണ്ടു പേർ മരിച്ചു. നാലു പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മലപ്പുറം വളാഞ്ചേരി ഇരിമ്പിളിയം സ്വദേശി ഫാറൂഖിന്റെ ഭാര്യ ഷജില (32), മാതാവ് ചിറ്റന് ആലുങ്ങല്‍ സാബിറ (62) എന്നിവരാണ് മരിച്ചത്. പരിക്കേറ്റ ഫാറൂഖ്, മക്കളായ ഷയാൻ (ഏഴ്), റിഷാൻ ( നാല്) ഫാറൂഖിന്റെ പിതാവ് അബ്ദുല്ലക്കുട്ടി എന്നിവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സൗദിയിലെ മദാഇന്‍ സാലിഹിലായിരുന്നു അപകടം. മദാഇന്‍ സാലിഹ് സന്ദര്‍ശനത്തിനുശേഷം മദീനയിലേക്ക് മടങ്ങുമ്പോള്‍ ചൊവ്വാഴ്ച രാത്രി എട്ടോടെ ആയിരുന്നു അപകടം. വാഹനത്തിന്റെ ടയര്‍ പൊട്ടിയാണ് അത്യാഹിതമുണ്ടായത്.
സൗദിയിൽ വാഹനാപകടത്തിൽ രണ്ടു മലയാളികൾ മരിച്ചു
01:30 PM Jun 29, 2017 | Deepika.com