ഗാർലന്റ്(ഡാളസ്): കേരള അസോസിയേഷൻ ഓഫ് ഡാളസിന്േറയും ഇന്ത്യ കൾച്ചറൽ ആന്റ് എഡ്യുക്കേഷൻ സെന്ററിന്േറയും ആഭിമുഖ്യത്തിൽ അമേരിക്കൻ സ്വാതന്ത്ര്യദിനം ജൂലൈ നാലിനു വിപുലമായ പരിപാടികളോടെ ആഘോഷിക്കുന്നു.
സ്വാതന്ത്ര്യദിന പ്രഖ്യാപനത്തിന്റെ സ്മരണ പുതുക്കുന്ന ജൂലൈ നാലിന് കേരള അസോസിയേഷൻ പരിസരത്ത് സ്പോർട്സ്, ഗെയിംസ്, വിവിധ കലാപരിപാടികൾ, ബാർബിക്യു വിതരണവും ഉണ്ടായിരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. പരിപാടിയെക്കുറിച്ചുള്ള വിശദവിവരങ്ങൾക്ക് ജൂണ്‍ 30നു മുന്‍പായി സെക്രട്ടറി റോയി കൊടുവത്തുമായി ബന്ധപ്പെടേണ്ടതാണ്. ഫോണ്‍: 972 569 7165
റിപ്പോർട്ട്: പി.പി. ചെറിയാൻ
അമേരിക്കൻ സ്വാതന്ത്ര്യാദിനാഘോഷം ഡാളസിൽ ജൂലൈ നാലിന്
07:32 PM Jun 28, 2017 | Deepika.com