ഗ്ലെൽവ്യു(ഷിക്കാഗോ): മാറാനാഥാ പ്രെയർ ഫെല്ലോഷിപ്പ് ഷിക്കാഗോയുടെ ആഭിമുഖ്യത്തിൽ മുപ്പത്തിഒന്നാമത് വാർഷിക കണ്വൻഷൻ ജൂലൈ 8,9 തീയതികളിൽ നടക്കും. ഗ്ലെൻവ്യുവിലുള്ള സെന്റ് ആഡ്രൂസ് അസീസിയൻ ചർച്ചിൽ ദിവസവും വൈകിട്ട് 6.30ന് ആരംഭിക്കുന്ന കണ്‍വൻഷനിൽ സുപ്രസിദ്ധ ദൈവവചന പണ്ഡിതനും പ്രാസംഗികനുമായ പാസ്റ്റർ കെ.ജെ. തോമസ് മുഖ്യപ്രഭാഷണം നടത്തും. കണ്‍വൻഷനിൽ പങ്കെടുത്തു അനുഗ്രഹം പ്രാപിക്കണമെന്ന് സംഘാടകർ അഭ്യർത്ഥിച്ചു.
കൂടുതൽ വിവരങ്ങൾക്ക്: 708 254 7404, 630 960 1849
റിപ്പോർട്ട്: പി.പി. ചെറിയാൻ
മാറാനാഥാ വാർഷിക കണ്വൻഷൻ ഷിക്കാഗോയിൽ ജൂലൈ 8,9 തീയതികളിൽ
07:31 PM Jun 28, 2017 | Deepika.com