ദിബ്ബയിൽ കോണ്‍സുലേറ്റ് ഓപ്പണ്‍ ഹൗസ് സംഘടിപ്പിക്കുന്നു

07:17 PM Jun 27, 2017 | Deepika.com
ഫുജൈറ: കൈരളി കൾചറൽ അസോസിയേഷൻ ഹാൾ ദിബ്ബയിൽ ദുബൈ ഇന്ത്യൻ കോണ്‍സുലേറ്റ് ഓപ്പണ് ഹൗസ് സംഘടിപ്പിക്കുന്നു. 2017 ജൂണ്‍ 30 വെള്ളി രാവിലെ 9.30 മുതൽ ആരംഭിക്കുന്ന കോണ്‍സിലേറ്റ് ഓപ്പണ്‍ ഹൗസിൽ പൊതുജനങ്ങക്ക് പരാതികൾ ബോധിപ്പിക്കാൻ അവസരം ലഭിക്കുന്നതാണ്.

തുടർന്ന് കോണ്സുലർ സേവനവും ലഭ്യമാണ്. അഫിഡവിറ്റുകൾ സാക്ഷ്യപ്പെടുത്തൽ, പവർ ഓഫ് അറ്റോർണി, പാസ്പോർട്ട് അനുബന്ധ സേവനങ്ങൾക്ക്് ഈസ്റ്റ് കോസ്റ്റ് മേഖലയിലെ മുഴുവൻ പ്രവാസികളും ഈ അവസരം പ്രയോജനപ്പെടുത്തണം എന്ന് കൈരളി കൾചറൽ അസോസിയേഷൻ അഭ്യർഥിച്ചു. കൂടുതൽ വിവരങ്ങൾക്ക് 055 5597104/ 09 2446064