കോഴിക്കോട്: കുന്നമംഗലം സ്വദേശിയായ ആറു വയസുകാരൻ ഖത്തറിലെ വുക്കെയ്റിൽ മാൻഹോളിൽ വീണു മരിച്ചു. കോഴിക്കോട് കുന്നമംഗലം പെരിങ്ങളം സ്വദേശി പാലക്കോട്ട് പറന്പത്ത് ബഷീറിന്റെയും റഫാനയുടെയും മകൻ ഇസാൻ അഹമ്മദ് ബഷീർ(ആറ്) ആണു മരിച്ചത്.
വുക്കെയ്റിൽ ശനിയാഴ്ച രാത്രി 8.30ഓടെയാണ് സംഭവം. ഖത്തറിലെ ചെറിയ പെരുന്നാൾ ദിനമായ 24ന് വൈകുന്നേരം രക്ഷിതാക്കൾക്കൊപ്പം റസ്റ്ററന്റിൽ ഭക്ഷണം കഴിച്ച ശേഷം ഇസാനെ കാണാത്തതിനെത്തുടർന്ന് തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് വുക്കെയ്ർ പോലീസ് സ്റ്റേഷനിൽ രക്ഷിതാക്കൾ പരാതി നൽകുകയായിരുന്നു. ഇതേത്തുടർന്ന് ഇന്നലെ വീണ്ടും പോലീസ് നടത്തിയ തെരച്ചിലിനൊടുവിലാണു കുട്ടിയെ റസ്റ്ററന്റിനോടു ചേർന്നുള്ള മാൻഹോളിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ഖത്തർ ഐഡിയൽ ഇന്ത്യൻ സ്കൂൾ ഒന്നാം ക്ലാസ് വിദ്യാർഥിയാണ് ഇസാൻ.
ഖത്തറിൽ മാൻഹോളിൽ വീണ് ആറു വയസുകാരൻ മരിച്ചു
01:49 PM Jun 27, 2017 | Deepika.com