കുവൈത്ത്: കുവൈത്ത് രാജാവ് ഷെയ്ഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അസബാഹ് സ്വകാര്യ സന്ദർശനത്തിനായി ഇന്ത്യയിലേക്ക് പുറപ്പെട്ടു. കിരീടാവകാശി ഷെയ്ഖ് നവാഫ് അഹമ്മദ് അൽസബാഹ്, പാർലിമെന്റ് സ്പീക്കർ മർസൂഖ് അൽ ഗാനിം, പ്രധാനമന്ത്രി ജാബിർ മുബാറക് അൽ സബാഹ് തുടങ്ങിയ പ്രമുഖർ രാജാവിന് വിമാനത്താവളത്തിൽ യാത്രയപ്പ് നൽകി. ചികിത്സയുടെ ഭാഗമായാണ് അമീർ ഇന്ത്യ സന്ദർശിക്കുന്നതെന്ന് പ്രാദേശിക പത്രങ്ങൾ റിപ്പോർട്ട് ചെയ്തു. യാത്രയുടെ ഭാഗമായി കേരളവും സന്ദർശിക്കുവാൻ സാധ്യതയുണ്ടെന്ന് അധികൃതർ സൂചന നൽകി.
റിപ്പോർട്ട്: സലിം കോട്ടയിൽ
കുവൈത്ത് രാജാവ് സ്വകാര്യ സന്ദർശനത്തിനായി ഇന്ത്യയിലേക്ക്
04:58 PM Jun 26, 2017 | Deepika.com