സമസ്ത ബഹറിൻ "ഈദ് മുലാഖാത്ത്' സംഘടിപ്പിച്ചു

04:54 PM Jun 26, 2017 | Deepika.com
മനാമ: സമസ്ത ബഹറിൻ കേന്ദ്ര കമ്മിറ്റി പെരുന്നാളിനോടനുബന്ധിച്ച് മനാമ ഗോൾഡ് സിറ്റിയിലെ സമസ്ത ഓഡിറ്റോറിയത്തിൽ ഈദ് മുലാഖാത്ത് സംഘടിപ്പിച്ചു.

സമസ്ത ബഹറിൻ പ്രസിഡന്‍റ് സയിദ് ഫഖ്റുദ്ദീൻ കോയ തങ്ങൾ ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ ഒരു മാസം കൊണ്ട് നേടിയെടുത്ത ആത്മീയ ചൈതന്യം കെടാതെ സൂക്ഷിക്കാൻ വിശ്വാസികൾ ശ്രദ്ധിക്കണമെന്നും പരസ്പര ബന്ധങ്ങളും സൗഹൃദങ്ങളും ഉൗട്ടിയുറപ്പിക്കണമെന്നും അദ്ദേഹം ഈദ് സന്ദേശത്തിൽ ഓർമിപ്പിച്ചു.

ഹാഫിള് ശറഫുദ്ദീൻ മൗലവി, ഖാസിം റഹ് മാനി, എൻ.ടി കരീം, അസീസ് ഹാജി, ഉബൈദുള്ള റഹ് മാനി, മജീദ് ചോലക്കോട്, എസ്.എം.അബ്ദുൽ വാഹിദ്, മുസ്തഫ കളത്തിൽ എന്നിവർ സംസാരിച്ചു. മാസ്റ്റർ ജസീർ, നൗഷാദ് കൊല്ലം എന്നിവർ ഗാനാലാപനം നടത്തി.