സ്നേഹത്തിന്‍റെയും സാഹോദര്യത്തിന്‍റെയും സന്ദശമുയർത്തി കേളി ജനകീയ ഇഫ്താർ സംഗമം

04:51 PM Jun 26, 2017 | Deepika.com
റിയാദ്: സ്നേഹത്തിന്‍റെയും സാഹോദര്യത്തിന്‍റെയും സന്ദശമുയർത്തി കേളി ജനകീയ ഇഫ്താർ. ബത്ത, അസീസിയ ഏരിയ കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തിൽ അസീസിയ മഹാത്മ ഇന്‍റർനാഷണൽ ഇന്ത്യൻ സ്കൂളിൽ സംഘടിപ്പിച്ച ജനകീയ ഇഫ്താർ സംഗമത്തിൽ മലയാളികളെക്കൂടാതെ, ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ളവരും സ്വദേശികളും പാക്കിസ്ഥാൻ, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവരും ഉൾപ്പെടെ ആയിരക്കണക്കിനാളുകൾ പങ്കെടുത്തു.

മുൻവർഷങ്ങളിൽ നിന്നു വ്യത്യസ്തമായി കേളിയുടെ 14 ഏരിയ കേന്ദ്രങ്ങളിലും സമൂഹ നോന്പുതുറ സംഘടിപ്പിക്കാൻ തീരുമാനിച്ചതെന്ന് കേളി സെക്രട്ടറി റഷീദ് മേലേതിൽ പറഞ്ഞു. ലുലു ഹൈപ്പർ മാർക്കറ്റ്, സിറ്റിഫ്ളവർ ഗ്രൂപ്പ് തുടങ്ങിയ സ്ഥാപനങ്ങളും പൊതുസമൂഹവും കേളി ബത്ത അസീസിയ ഏരിയ ഇഫ്താർ സംഗമത്തിന്‍റെ വിജയത്തിനായി സഹകരിച്ചിരുന്നു. വിപുലമായ സംഘാടക സമിതി രൂപീകരിച്ച് സംഘടിപ്പിച്ച ഇഫ്താർ സംഗമത്തിന് ഏരിയ സെക്രട്ടറിമാരായ പ്രഭാകരൻ, സതീഷ് ബാബു കോങ്ങാടൻ, ഏരിയ രക്ഷാധികാരി കമ്മിറ്റി കണ്‍വീനർമാരായ ശിവദാസൻ, അനിൽ അറക്കൽ, ഹസൻ പുന്നയുർ, സുരേന്ദ്രൻ, ഷൗക്കത്ത് നിലന്പുർ മററ് കേന്ദ്ര കമ്മിറ്റി അംഗങ്ങൾ, ബത്ത, അസീസിയ ഏരിയകളിലെ ഏരിയ രക്ഷാധികാരി കമ്മിറ്റി അംഗങ്ങൾ, ഏരിയ കമ്മിറ്റി അംഗങ്ങൾ, വിവിധ യൂണിറ്റ് ഭാരവാഹികൾ എന്നിവർ നേതൃത്വം നൽകി.

ലുലു ഹൈപ്പർ മാർക്കറ്റ്, സിറ്റിഫ്ളവർ ഗ്രൂപ്പ് എന്നീ സ്ഥാപനങ്ങളുടെ പ്രതിനിധികൾ, ഇന്ത്യൻ എംബസി ഉദ്യോഗസ്ഥർ, വിവിധ സംഘടനാ പ്രതിനിധികൾ, മധ്യമപ്രവർത്തകർ എന്നിവർ വിശിഷ്ടാതിഥികളായിരുന്നു. കേളി മുഖ്യ രക്ഷാധികാരി കെ.ആർ. ഉണ്ണികൃഷ്ണൻ, കേളി സെക്രട്ടറി റഷീദ് മേലേതിൽ, പ്രസിഡന്‍റ് മുഹമ്മദ്കുഞ്ഞ് വള്ളികുന്നം, കേന്ദ്ര രക്ഷാധികാരി സമിതി അംഗം ദസ്തക്കീർ, കേന്ദ്ര കമ്മിറ്റി അംഗങ്ങൾ, കുടുംബവേദി പ്രവർത്തകർ എന്നിവരും ഇഫ്താർ സംഗമത്തിൽ പങ്കെടുത്തു.