ന്യൂയോർക്കിൽ സംയുക്ത ഓർത്തഡോക്സ് വെക്കേഷൻ ബൈബിൾ സ്കൂൾ ജൂലൈ അഞ്ച്, ആറ്, ഏഴ് തീയതികളിൽ

08:58 PM Jun 24, 2017 | Deepika.com
ന്യൂയോർക്ക്: ബ്രൂക് ക്ലിൻ, ക്യൂൻസ്, ലോംഗ് ഐലന്‍റ് പ്രദേശങ്ങളിലെ 10 മലങ്കര ഓർത്തഡോക്സ് പള്ളികളുടെ നേതൃത്വത്തിൽ സംയുക്ത വെക്കേഷൻ ബൈബിൾ സ്കൂൾ നടത്തുന്നു. ജൂലൈ അഞ്ച്, ആറ്, ഏഴ് (ബുധൻ, വ്യാഴം, വെള്ളി) തീയതികളിൽ രാവിലെ 8.30 മുതൽ ഉച്ചകഴിഞ്ഞ് 3.30 വരെ Our Lady of Lourdes R.C. Church School-Â (92-96 220th St., Queens Village, NY 11428) നടത്തുന്ന ബൈബിൾ സ്കൂളിന് ഫാ. ഗ്രിഗറി വർഗീസ്, ഫാ. ഫിലേമോൻ ഫിലിപ്പ്, ഫാ. ദിലീപ് ചെറിയാൻ എന്നിവർ നേതൃത്വം നൽകും. നാലു മുതൽ 16 വയസുവരെ പ്രായമുള്ള കുട്ടികൾക്ക് പേര് രജിസ്റ്റർ ചെയ്യാവുന്നതാണ്. ബൈബിൾ സ്കൂളിന്‍റെ സുഗമമായ നടത്തിപ്പിനായി 60ൽപരം സണ്‍ഡേ സ്കൂൾ അധ്യാപകരും വോളന്‍റിയർമാരുമടങ്ങുന്ന ഒരു സംഘം ആളുകൾ ഏരിയാ കോഓർഡിനേറ്റർ ഡോ. മിനി ജോർജിന്‍റെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികളിലായി പ്രവർത്തിച്ചുവരുന്നു.

ഓരോ ദിവസവും സഭയിലെ യുവവൈദികരും യുവജനങ്ങളും നേതൃത്വം കൊടുക്കുന്ന ക്ലാസുകൾ വിജ്ഞാനപ്രദവും രസകരവുമാക്കിത്തീർക്കുവാൻ ഉതകുന്ന രീതിയിൽ പാഠ്യപദ്ധതികൾ കുട്ടികളുടെ ഗ്രേഡ് ലെവൽ അനുസരിച്ച് ക്രമീകരിച്ചിരിക്കുന്നു. എല്ലാവർക്കും ന· ചെയ്യുവിൻ’ എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള ഗാനങ്ങളും പാഠ്യപദ്ധതികളും ആർട്സ് ആന്‍റ് ക്രാഫ്റ്റ്സ് ക്ലാസുകളും നടത്തുന്നതിനൊപ്പം കുട്ടികളുടെ വിനോദത്തിനായി ഒരു മാജിക് ഷോയും ഒരുക്കിയിട്ടുണ്ട്.

ജൂണിയർ ആൻഡ് സീനിയർ ക്ലാസുകളിലെ കുട്ടികൾ ദിവസവും ബൈബിൾ കൊണ്ടുവരേണ്ടതാണ്. പങ്കെടുക്കുന്ന എല്ലാ കുട്ടികൾക്കും ടീഷർട്ടും പാട്ടുപുസ്തകവും പാഠപുസ്തകങ്ങളും വിതരണം ചെയ്യും.

വിവരങ്ങൾക്ക്: ഡോ. മിനി ജോർജ് 516 816 2372. ഇമെയിൽ: minigeorge_03@yahoo.com

റിപ്പോർട്ട്: മൊയ്തീൻ പുത്തൻചിറ