ഇസ്ലാഹി സെന്‍റർ: ഒൗക്കാഫ് മതകാര്യവകുപ്പിന്‍റെ കീഴിലെ പെരുന്നാൾ നമസ്കാരം നടക്കുന്ന പള്ളികൾ

07:48 PM Jun 22, 2017 | Deepika.com
കുവൈറ്റ് :കുവൈറ്റ് ഒൗക്കാഫ് മതകാര്യവകുപ്പിന്‍റെ കീഴിൽ ഇന്ത്യൻ ഇസ്ലാഹി സെൻറർ നാല് പള്ളികളിൽ ചെറിയ പെരുന്നാൾ നമസ്കാരം നടക്കുമെന്ന് ഐഐസി ഒൗക്കാഫ് വകുപ്പ് സെക്രട്ടറി അറിയിച്ചു. മലയാളം ഖുതുബ നടക്കുന്ന സാൽമിയയിലെ അബ്ദുല്ല അൽ വുഐബ് പള്ളിയിൽ സയ്യിദ് അബ്ദുറഹിമാൻ തങ്ങൾ പെരുന്നാൾ നമസ്കാരത്തിന് നേതൃത്വം നൽകും.

സബാഹിയ്യ ത്വിഫ്ല അസ്സഹബി പള്ളിയിൽ ആദിൽ സലഫിയും ജഹ്റ അൽ മുഅ്തസിം പള്ളിയിൽ മൌലവി അബ്ദുല്ല കാരകുന്നും മങ്കഫിലെ ഫഹദ് മബ്ഗൂത് പള്ളിയിൽ മൌലവി അബ്ദുന്നാസറും നേതൃത്വം നൽകും. സ്ത്രീകൾക്ക് പ്രത്യേക സൗകര്യം ഉണ്ടായിരിക്കും. നമസ്കാര സമയം കാലത്ത് 5.05 നാണ്. വിശദ വിവരങ്ങൾക്ക് 513 30081, 96652669, 97228093 നന്പറുകളിൽ വിളിക്കുക.

റിപ്പോർട്ട്: സലിം കോട്ടയിൽ