ദുബായ്: വാട്സ് ആപ്പ് വീഡിയോ, ഒാഡിയോ കോളുകൾക്ക് യുഎഇ ഏർപ്പെടുത്തിയിരുന്ന വിലക്ക് പിൻവലിച്ചു. വ്യാഴാഴ്ച രാവിലെ മുതലാണ് യുഎഇ ഉപയോക്തകൾക്കായി വാട്സ് ആപ്പ് വീഡിയോ, ഒാഡിയോ കോളുകൾ അനുവദിച്ചത്.
ആൻഡ്രോയിഡ്, വിൻഡോസ്, ഐഒഎസ് തുടങ്ങി എല്ലാ പ്ലാറ്റ്ഫോമുകളിലും വാട്സ് ആപ്പ് കോളിംഗ് ലഭ്യമാണ്. വാട്സ് ആപ്പ് വിഡിയോ, വോയ്സ് കോളുകൾക്ക് യുഎഇ അടക്കമുള്ള ഗൾഫ് രാജ്യങ്ങളിൽ മുൻപ് നിരോധനമുണ്ടായിരുന്നു.
യുഎഇയുടെ പെരുന്നാൾ സമ്മാനം: വാട്സ് ആപ്പ് കോളുകളുടെ വിലക്ക് നീക്കി
05:16 PM Jun 22, 2017 | Deepika.com