മുൻ പ്രവാസി രണ്ട് വൃക്കകളും തകറാലിലായി ദുരിതത്തിൽ

06:16 PM Jun 19, 2017 | Deepika.com
ജിദ്ദ: മലപ്പുറം ജില്ലയിലെ ചേലാന്പ്ര പഞ്ചായത്തിൽ 13ാം വാർഡിൽ കുറ്റിയിൽ താമസിക്കുന്ന പരേതനായ കുനിൽ കുഞ്ഞറമയുടെ മകൻ സഫുവാൻ (35) ആണ് മൂന്നുവർഷത്തോളമായി ചികിൽസയിൽ കഴിയുന്നത്. മൂന്നു വർഷത്തോളം ജിദ്ദയിലെ ശുഹൈബയിൽ ഒരു കന്പനിയിൽ ജോലി ചെയ്തിരുന്ന സഫുവാൻ നാട്ടിൽ പോയി പുതിയ വിസയിൽ മെഡിക്കൽ എടുക്കുന്നതിനായി ചെന്നപ്പോഴാണ് വൃക്കകൾ തകരാറിലായതായി. ഉടൻ തന്നെ ചികിത്സയ്ക്കു വിധേയനാക്കിയെങ്കിലും അദ്ദേഹത്തിന്‍റെ രണ്ടു വൃക്കകളും തകരാറിലായാതായി അറിയുന്നത്.

ഇതിനിടെ മാതാവ് വൃക്ക നൽകാൻ തയ്യാറാവുകയും ഉദാരമതികളുടെ സഹായത്താൽ മാറ്റിവയ്ക്കുകയും ചെയ്തു. പക്ഷേ ഒരുവർഷത്തിനുശേഷം വീണ്ടൂം വൃക്കകൾ തകരാറിലായി ആശുപത്രിയിലായി. ഇപ്പോൾ വീണ്ടും ഭാരിച്ച ഒരു സംഖ്യ വീണ്ടും ചികിൽസക്കായിരുന്ന വന്നിരിക്കുകയാണ്. 20 ലക്ഷത്തോളമാണ് ഇതിനു ചെലവു വരിക. നാട്ടിൽ ഓട്ടോറിക്ഷ ്രെഡെവറായി ജോലി ചെയ്തിരുന്ന സഫുവാൻ വളരെ പാവപ്പെട്ട കുടുംബത്തിലെ അംഗമാണ്. വൃദ്ധയും രോഗിയുമായ മാതാവും ഭാര്യയും പന്ത്രണ്ടും ഏഴും മൂന്നും വയസ്സ് പ്രായമുള്ള മക്കളും ഉൾക്കൊള്ളുന്നതാണ് സഫുവാെൻറ കുടുംബം. ഭാര്യ വൃക്ക ദാനം ചെയ്യാൻ സന്നദ്ധമാണെങ്കിലും അത് യോജിക്കുകയില്ല എന്നാണ് പരിശോധിച്ച വിദഗ്ധർ പറയുന്നത്.

സഫുവാെൻറ ചെറിയ വരുമാനത്തിൽ മാത്രം പ്രതീക്ഷയർപ്പിച്ച് ജീവിതം മുന്നോട്ട് നയിച്ച ഈ കുടുംബം വളരെയധികം പ്രായസത്തിലാണ്. ഇത് കണ്ട് പഞ്ചായത്ത് പ്രസിഡൻറ് സി. രാജേഷ് രക്ഷാധികാരിയായും ചെമ്മല്ലിൽ മഹല്ല് കമ്മിറ്റി സെക്രട്ടറി സി.പി ഷബീർ അലി പ്രസിഡൻറായും കടക്കാട്ടീരി കുഞ്ഞാലൻകുട്ടി എന്ന ബാവ സെക്രട്ടറിയായും നാട്ടിൽ വൻ കമ്മിറ്റി പ്രവർത്തനമാരംഭിച്ചിട്ടുണ്ട്. സൗദിയിലും കമ്മിറ്റി രൂപീകരിച്ച് പ്രവർത്തനമാരംഭിച്ചിട്ടുണ്ട്. സൗദിയിലുള്ളവർക്ക് ഫൈസൽ ചേലോപ്പാടം 0538727876, 0138054543 എന്നയാളെ ബന്ധപ്പെടാവുന്നതാണ്. നാട്ടിൽ സെക്രട്ടറിയുടെയും ട്രഷററുടെയും പേരിൽ സംയുക്തമായി രാമനാട്ടുകര ഫെഡറൽ ബാങ്കിൽ എക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. എക്കൗണ്ട് നന്പർ: സൗിവമഹമി സൗ്േയേ വെശവമവൗറവലലി ്.സ, അ/ഇ 14650100063490, എലറലൃമഹ യമിസ ഞമാമിമേേൗസമൃമ

റിപ്പോർട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂർ