ജിദ്ദ: 'റമദാൻ വിശ്വാസിയുടെ വിളവെടുപ്പ് കാലം' എ പ്രമേയത്തിൽ ഐസിഎഫ് ജിസിസി തലത്തലി. ആചരിച്ചുവരുന്ന റമദാൻ കാന്പയിനിന്റെ ഭാഗമായി ജിദ്ദ സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച ഖുർആൻ പാരായണ മത്സരം വിശ്വാസികൾക്ക് അത്മീയ അനുഭൂതി നൽകി. 14 സർക്കിൾ ഘടകങ്ങളിൽ നിന്നുമെത്തിയ പ്രതിഭകൾ മാറ്റുരച്ച മത്സരത്തിൽ ഹിറാ സർക്കിളിൽ നിന്നുള്ള ടി.സി. അബ്ദുള്ള മുസ്ലിയാർ ഒന്നാം സ്ഥാനവും റൗള സർക്കിളിൽ നിന്നുമുള്ള മുഹമ്മദ് ഷിബിലി രണ്ടാം സ്ഥാനവും നേടി.
സെൻട്രൽ ജനറൽ സെക്രട്ടറി അബ്ദുഖാദർ മാസ്റ്ററുടെ നിയന്ത്രണത്തിൽ നടന്ന മത്സര പരിപാടിയിൽ അബ്ദുറഹ്മാൻ മളാഹിരി, ഷാഫി മുസ്ലിയാർ, മുസ്ഥഫ സഅദി എന്നിവർ വിധി കർത്താക്കളായിരുന്നു. സൈതലവി കോയ തങ്ങൾ, ഷാഫി മുസ്ലിയാർ എന്നിവർ വിജയികൾക്കുള്ള സമ്മാന വിതരണം നടത്തി.
റിപ്പോർട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂർ
ഐസിഎഫ് ഖുർആൻ പാരായണ മത്സരം ഹിറാ സർക്കിൾ ജേതാക്കളായി
06:12 PM Jun 19, 2017 | Deepika.com