കേളി കുടുംബവേദി ഇഫ്താർ സംഗമം

06:09 PM Jun 19, 2017 | Deepika.com
റിയാദ്: കേളി കലാ സാംസ്കാരിക വേദിയുടെ കുടുംബ വിഭാഗമായ കേളി കുടുംബവേദിയുടെ ആഭിമുഖ്യത്തിൽ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. മലാസ് ഭാരത് റെസ്റ്റോറന്‍റിൽ നടന്ന ഇഫ്താർ സംഗമത്തിൽ കുടുംബവേദിയുടെ സുലൈ, ബദിയ, റൗദ യുണിറ്റുകളിലെ പ്രവർത്തകരും കുടുംബങ്ങളും സുഹൃത്തുക്കളുമടക്കം നൂറുകണക്കിനാളുകൾ പങ്കെടുത്തു. കൂടാതെ കേളി കേന്ദ്ര രക്ഷാധികാരി സമിതി അംഗങ്ങൾ, കേന്ദ്ര കമ്മിറ്റി അംഗങ്ങൾ എന്നിവരും ഇഫ്താർ സംഗമത്തിൽ പങ്കെടുത്തു. കുടുംബവേദി ആക്ടിംഗ് സെക്രട്ടറി മാജിദ ഷാജഹാൻ, പ്രസിഡന്‍റ് സുരേഷ് ചന്ദ്രൻ, കേന്ദ്ര കമ്മിററി അംഗങ്ങളായ വിനോദ്, അനിരുദ്ധൻ, ഷാജഹാൻ, പ്രിയ, നബീല, സീബ, ഷൈനി, സന്ധ്യ, ശ്രീഷ, സുകേഷ്, കേളി കേന്ദ്ര രക്ഷാധികാരി സമിതി അംഗം കുഞ്ഞിരാമൻ മയ്യിൽ എന്നിവർ നേതൃത്വം നൽകി.