സീറോമലബാർ കത്തീഡ്രലിൽ ദുക്റാന തിരുനാൾ

06:04 PM Jun 19, 2017 | Deepika.com
ഷിക്കാഗോ: സീറോ മലബാർ കത്തീഡ്രൽ ഇടവകമാധ്യസ്ഥനായ വി. തോമാശ്ലീഹായുടെ ഓർമ്മ തിരുനാളിന് ജൂലൈ 2, ഞായറാഴ്ച കൊടിയേറുന്നു. ജൂണ്‍ 30, വെള്ളിയാഴ്ച വൈകിട്ട് 7 ന് റവ. ഫാ. ജോർജ് മാളിയേക്കലിന്‍റെ കാർമികത്വത്തിൽ വി. കുർബാനയും നൊവേനയും നടത്തപ്പെടും. ജൂലൈ 1, ശനിയാഴ്ച രാവിലെ 8:30 ന് മലങ്കര ക്രമത്തിലുള്ള വി. കുർബാനയിൽ ഫാ. ബാബു മഠത്തിപ്പറന്പിൽ കാർമ്മികത്വം വഹിക്കും. ജൂലൈ 2, ഞായറാഴ്ച രാവിലെ 8 ന് വി.കുർബാനയും നൊവേനയും. 11ന് രൂപതാ സഹായമെത്രാൻ മാർ ജോയ് ആലപ്പാട്ടിന്‍റെ മുഖ്യ കാർമ്മികത്വത്തിൽ വി. കുർബാനയും അതിനുശേഷം 12:30 ന് തിരുനാളിനുള്ള കൊടികയറ്റവും നടത്തപ്പെടും. വൈകിട്ട് 5 ന് നോർത്ബ്റൂക് പള്ളിയിലും 5:30 ന് കത്തീഡ്രലിലും വി. കുർബാന.

ജൂലൈ 3, 4, 5, 6 തീയതികളിൽ പതിവുപോലെ രാവിലെ 8:30 ന് വി. കുർബാന. ഈ ദിവസങ്ങളിൽ വൈകിട്ട് 7.30 ന് വി. കുർബാനയും നൊവേനയും. ജൂലൈ 7, വെള്ളിയാഴ്ച രാവിലെ 8.30 ന് വി. കുർബാന. വൈകിട്ട് 5ന് മാർ ജോയ് ആലപ്പാട്ട് പിതാവിന്‍റെ കാർമികത്വത്തിൽ ആഘോഷമായ റാസ കുർബാന ഉണ്ടായിരിക്കും. 7.15 ന് ഇടവകയിലെ കലാകാര·ാരും കലാകാരികളും ചേർന്നൊരുക്കുന്ന സീറോമലബാർ നൈറ്റ് അരങ്ങേറും.

ജൂലൈ 8, ശനിയാഴ്ച രാവിലെ 8.30 ന് വി. കുർബാന. വൈകിട്ട് 5.30 ന് ആഘോഷമായ ഇംഗ്ലീഷ് കുർബാന മാർ. ജോയ് ആലപ്പാട്ട് പിതാവിന്‍റെ കാർമ്മികത്വത്തിൽ നടക്കും. ഫാ. ഫവാസ് എലിയാ കാകോ വചന സന്ദേശം നൽകും. അതിനുശേഷം ഇടവകയിലെ സെന്‍റ് ജോണ്‍സ് വാർഡ് ഒരുക്കുന്ന അതിമനോഹരമായ പ്രസിദേന്തി നൈറ്റ് (നൂപുര ധ്വനി) അരങ്ങേറും.

ജൂലൈ 9, ഞായറാഴ്ച രാവിലെ 9 ന് വി. കുർബാന. വൈകിട്ട് 5:30 ന് ആരംഭിക്കുന്ന ആഘോഷമായ തിരുനാൾ കുർബാനയ്ക്ക് രൂപതാ മെത്രാൻ മാർ ജേക്കബ് അങ്ങാടിയത്തും ഫാ. ബോബ് ഹെയ്ൻസും കാർമികത്വം വഹിക്കും. റവ. ഫാ. തോമസ് മുളവനാൽ തിരുനാൾ സന്ദേശം നൽകും.

6.45 ന് കത്തീഡ്രലിന്‍റെ ദശാബ്ദ്ധി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യപ്പെടുകയും തുടർന്നുള്ള ആഘോഷമായ തിരുനാൾ പ്രദിക്ഷണത്തിനുശേഷം സ്നേഹവിരുന്നും നയനാനന്ദകരമായ ലൈറ്റ് ആൻഡ് സൗണ്ട് ഷോയും ഉണ്ടായിരിക്കും. ജൂലൈ 10, തിങ്കളാഴ്ച രാവിലെ 8 :30 ന് വി. കുർബാന. വൈകിട്ട് 7 ന് പരേതാത്മാക്കൾക്കായുള്ള പ്രത്യേക കുർബാന നടത്തപ്പെടും. ഇടവകയിലെ സെന്‍റ് ജോണ്‍സ് വാർഡ് ഏറ്റെടുത്തു നടത്തുന്ന ഈ തിരുനാളിന്‍റെ എല്ലാ തിരുക്കർമ്മങ്ങളിലും ആഘോഷങ്ങളിലും പങ്കുചേരുവാനായി ഇടവക വികാരി റവ. ഡോ. അഗസ്റ്റിൻ പാലക്കാപറന്പിലും അസി. വികാരി റവ. ഡോ. ജെയിംസ് ജോസഫും ഏവരെയും സ്വാഗതം ചെയ്യുന്നു.

റിപ്പോർട്ട്: ബ്രിജിറ്റ് ജോർജ്