ഡാളസ്: തൃശൂർ പുലിക്കോട്ടിൽ പരേതരായ പാവുവിന്റെയും അച്ചാമ്മയുടെയും മകളും പുലിക്കോട്ടിൽ വർഗീസിന്റെ ഭാര്യയുമായ മേരി വർഗീസ് (63) നാട്ടിൽ നിര്യാതയായി. അമേരിക്കയിലെ പ്രമുഖ മാധ്യമപ്രവർത്തകനും ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കാ ജോയിന്റ് സെക്രട്ടറിയുമായ പി.പി.ചെറിയാന്റെ സഹോദരിയാണ്.
മകൾ: വിൽസണ്‍ വർഗീസ് (ഷാർജ), ശാന്ത ജേക്കബ്, ഷീലാ സണ്ണി, ഷീജാ തന്പി. മരുമക്കൾ: സുമ വിൽസണ്‍(ഷാർജ), ജേക്കബ്, സണ്ണി, തന്പി.
മറ്റു സഹോദരങ്ങൾ: പി.പി. സൈമണ്‍, ശോശാമ്മ തോമസ്, ഗ്രേയ്സി ജോർജ്, അന്നാമണി തോമസ് (എല്ലാവരും ഡാളസ്).
സംസ്കാര ശുശ്രൂഷകൾ ചാലിശേരി മാർത്തോമാ ചർച്ച് ദേവാലയത്തിൽ മേയ് 30-നു ചൊവ്വാഴ്ച്ച ഉച്ചകഴിഞ്ഞ് മൂന്നിന്യ പരേതയുടെ സഹോദരപുത്രനും ഓസ്റ്റിൻ മാർത്തോമ്മാ ഇടവക വികാരിയുമായ റവ.ബിജു പി. സൈമണ്‍ ശുശ്രൂഷകൾക്ക് നേതൃത്വം നൽകും. അന്നേ ദിവസം utsav.tv യിൽ ശുശ്രൂഷകളുടെ തത്സമയ സംപ്രേക്ഷണവും ഉണ്ടായിരിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക്: പി.പി.ചെറിയാൻ: 214 450 4107, 91 466 22 55115(ഇന്ത്യ).
റിപ്പോർട്ട്: ജീമോൻ റാന്നി
മേരി വർഗീസ് നിര്യാതയായി
01:10 PM May 29, 2017 | Deepika.com