കൈരളി ഫുജൈറ യൂണിറ്റ് സമ്മേളനം

08:56 PM May 27, 2017 | Deepika.com
ഫുജൈറ: കൈരളി കൾച്ചറൽ അസോസിയേഷൻ ഫുജൈറ യൂണിറ്റ് പതിനൊന്നാമത് വാർഷിക സമ്മേളനം സമ്മേളനം മേയ് 26ന് കൈരളി സെൻട്രൽ കമ്മിറ്റി പ്രസിഡന്‍റ് അബ്ദുൾ റസാഖ് ഉദ്ഘാടനം ചെയ്തു.

സമ്മേളനത്തിൽ ഉമ്മർ ചോലക്കൽ അധ്യക്ഷത വഹിച്ചു. കൈരളി സെൻട്രൽ വൈസ് പ്രസിഡന്‍റ് സൈമണ്‍ സാമുവൽ, വി.പി. സുജിത്, സെൻട്രൽ ട്രഷറർ എം.എം.എ. റഷീദ്, ജോയിന്‍റ് സെക്രട്ടറി ജസ്റ്റിൻ സാമുവൽ, സെൻട്രൽ കമ്മിറ്റി അംഗങ്ങളായ എ.പി. സിദ്ദിഖ്, കെ.പി. സുകുമാരൻ, വി.എസ്. സുഭാഷ്, രാജേന്ദ്രൻ നല്ലപ്പള്ളി, ശശീന്ദ്രൻ, ജെ. ബഷീർ, കെ.പി.എ. കബീർ ബൈജു രാഘവൻ, പ്രമോദ് തുടങ്ങിയവർ സംബന്ധിച്ചു. സെക്രട്ടറി അനീഷ് ആയാടത്തിൽ പ്രവർത്തന റിപ്പോർട്ടും ട്രഷറർ വേണുക്കുട്ടൻ നായർ കണക്കും അവതരിപ്പിച്ചു. തുടർന്നു നടന്ന തെരഞ്ഞെടുപ്പിൽ പുതിയ ഭാരവാഹികളായി ലെനിൻ ജോർജ് കുഴിവേലിൽ (പ്രസിഡന്‍റ്), പ്രേംജിത്, ദിലീപ് (വൈസ് പ്രസിഡന്‍റുമാർ), ഉമ്മർ ചോലക്കൽ (സെക്രട്ടറി), സുമന്ദ്രൻ, സുധീർ (ജോയിന്‍റ് സെക്രട്ടറിമാർ), പി. ഗിരീഷ് (ട്രഷറർ), നിസാമുദീൻ (ജോ. ട്രഷറർ), നൗഫൽ (സ്പോർട്സ് സെക്രട്ടറി), സതീശൻ (കൾചറൽ സെക്രട്ടറി) എന്നിവരേയും 25 അംഗ കമ്മിറ്റിയേയും തെരഞ്ഞെടുത്തു.