വനിതാദിനവും മാതൃദിനവും ആഘോഷിച്ചു

08:55 PM May 27, 2017 | Deepika.com
കുവൈത്ത്: പാലക്കാട് പ്രവാസി അസോസിയേഷൻ ഓഫ് കുവൈറ്റ് വനിതാദിനവും മാതൃദിനവും വിപുലമായ പരിപാടികളോടെ മേയ് 26ന് അബാസിയ ഹൈഡൈൻ ഹാളിൽ ആഘോഷിച്ചു.

ചടങ്ങിൽ പ്രസിഡന്‍റ് പി.ൻ. കുമാർ അധ്യക്ഷത വഹിച്ചു. പൽപക് വനിതാവേദി ജോയിന്‍റ് കണ്‍വീനർ ശോഭ പ്രേംരാജ്, പൽപക് രക്ഷാധികാരി ദിലി , സെക്രട്ടറി ശിവദാസ് വാഴയിൽ, ഉപദേശകസമിതി അംഗം അരവിന്ദാക്ഷൻ , ലേഡീസ് കണ്‍വീനർ അംബിക ശിവപ്രസാദ് , രാജി ജയരാജ് , ദിവ്യ മനോജ്, സുവർണ സോമൻ എന്നിവർ പ്രസംഗിച്ചു.

കുവൈറ്റിലെ പ്രമുഖ സൈക്കോളജിസ്റ്റും കൗണ്‍സിലറുമായ മിനി കുര്യൻ, അമ്മമാർക്കും കുട്ടികൾക്കും ക്ലാസ് എടുത്തു. ധർമരാജൻ, നന്ദിനി ശർമ്മ, രാജേഷ് എന്നിവരുടെ നേതൃത്വത്തിൽ കുട്ടികൾക്കും അമ്മമാർക്കും പ്രത്യേകം യോഗ ക്ലാസുകളും നടത്തി.

റിപ്പോർട്ട്: സലിം കോട്ടയിൽ