ഡാളസ്: ഡാളസ് - ഫോർട്ട്വർത്ത് മെട്രോ പ്ലെക്സിലെ വിവിധ ചർച്ചുകളിൽനിന്നുള്ള ക്രിക്കറ്റ് ടീമുകൾ മാറ്റുരയ്ക്കുന്ന ഇന്റർ ചർച്ച് ക്രിക്കറ്റ് ടൂർണമെന്റ് ജൂണ്‍ നാലു മുതൽ ജൂലൈ 22 വരെ ഡാളസിൽ നടക്കും. ഫ്രണ്ട്സ് ഓഫ് ഡാളസ് ആണ് മത്സരങ്ങൾക്ക് ആതിഥേയത്വം വഹിക്കുന്നത്.
ഗാർലന്റ് ഒ-ബാനിയൻ റോഡിലുള്ള ക്രിക്കറ്റ് ഗ്രൗണ്ടിലാണ് മത്സരം. പ്രവേശനം സൗജന്യമാണെന്ന് ഭാരവാഹികൾ അറിയിച്ചു. ബിം റിയൽ എസ്റ്റേറ്റ് ജസ്റ്റിൻ വർഗീസാണ് ടൂർണമെന്റിന്റെ സ്പോണ്സർ.
വിവരങ്ങൾക്ക്: 214 735 3999, ബിജു 214 909 2750, അജു 214 554 2610, ജോബി 214 354 7093.
റിപ്പോർട്ട്: പി.പി. ചെറിയാൻ
ഡാളസിൽ ഇന്റർചർച്ച് ക്രിക്കറ്റ് ടൂർണമെന്റ് ജൂണ്‍ നാലിന്
08:52 PM May 27, 2017 | Deepika.com