അബുദാബി: കേരള സോഷ്യൽ സെന്റർ വനിതാ വിഭാഗം കമ്മറ്റിയെ തെരെഞ്ഞെടുത്തു. 23 അംഗ എക്സികുട്ടീവ് കമ്മറ്റിയിൽ സിന്ധു ഗോവിന്ദൻ നന്പൂതിരി കണ്‍വീനർ ആയും സുമ വിപിൻ ജോ: കണ്‍വീനർ ആയും തെരഞ്ഞെടുക്കപ്പെട്ടു. വനിതാ സമ്മേളനത്തിൽ വനിതാ വിഭാഗം കണ്‍വീനർ മിനി രവീന്ദ്രൻ അധ്യക്ഷയായിരുന്നു ജോ: കണ്‍വീനർ ബിന്ദു ഷോബി സ്വാഗതം പറഞ്ഞു. കഐസ് സി പ്രസിഡന്റ് പി പത്മനാഭൻ, സെക്രട്ടറി മനോജ് എന്നിവർ പുതിയ കമ്മറ്റിക്ക് ആശംസകൾ അർപ്പിച്ചു.
റിപ്പോർട്ട്: അനിൽ സി. ഇടിക്കുള
കെ.എസ് സി വനിതാ വിഭാഗത്തിന് പുതിയ സാരഥികൾ
04:19 PM May 27, 2017 | Deepika.com