2010 പ്രസിഡന്‍റ് തെരഞ്ഞെടുപ്പ്: സ്ഥാനാർത്ഥികളിൽ കമല ഹാരിസ് മൂന്നാംസ്ഥാനത്ത്

08:38 PM May 24, 2017 | Deepika.com
കാലിഫോർണിയ: 2020ൽ അമേരിക്കയിൽ നടക്കുന്ന പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ ഡമോക്രാറ്റിക് വനിതാ സ്ഥാനാർത്ഥികളായി പരിഗണിക്കപ്പെടുന്ന പതിനൊന്നുപേരിൽ ഇന്ത്യൻ അമേരിക്കൻ വംശജയും കാലിഫോർണിയായിൽ നിന്നുള്ള സെനറ്ററുമായ കമല ഹാരിസിന് മൂന്നാംസ്ഥാനം. അമേരിക്കയിലെ പ്രമുഖ ദിനപത്രമായ വാഷിംഗ്ടണ്‍ പോസ്റ്റിലാണ് കമല ഹാരിസ് 2020ലെ നിർണായക സ്ഥാനാർത്ഥിയായി ചൂണ്ടിക്കാണിച്ചിരിക്കുന്നത്.

ന്യൂയോർക്ക് മാഗസിൻ 2020ലെ 13 വനിതാ പ്രസിഡന്‍റ് സ്ഥാനാർത്ഥികളിൽ കമല ഹാരിസിന് നൽകിയിരിക്കുന്നത് ഹവായിയിൽ നിന്നുള്ള ഡമോക്രാറ്റിക് സെനറ്ററും പ്രഥമ ഹിന്ദു വനിതയുമായ തുളസി ഗബാർഡിനു തൊട്ടു താഴെയാണ്. കാലിഫോർണിയ സ്റ്റേറ്റ് അറ്റോർണി ജനൽ എന്ന നിലയിൽ സ്തുതർഹ്യമായ പ്രവർത്തനം കാഴ്ചവച്ച കമല ഹാരിസിനു കൂടുതൽ വോട്ടുകൾ സംസ്ഥാനത്തു നിന്നും നേടാനാകുമെന്ന് റിപ്പോർട്ടുണ്ട്. റിപ്പബ്ലിക്കൻ സ്ഥാനാർത്ഥികളിൽ 2020ൽ ഡോണാൾഡ് ട്രംപിനു കടുത്ത വെല്ലുവിളിയുയർത്തുന്നത് യുണെറ്റഡ് നേഷൻസ് ആംബാസിഡറും ഇന്ത്യൻ വംശയയുമായ നിക്കി ഹെയ്ലിയിൽ നിന്നാകുമെന്ന് ന്യൂയോർക്ക് മാഗസിൻ റിപ്പോർട്ട് ചെയ്യുന്നു.

റിപ്പോർട്ട്: പി.പി. ചെറിയാൻ