റിയക്ക് പുതിയ ഭാരവാഹികൾ

07:47 PM May 24, 2017 | Deepika.com
റിയാദ്: റിയാദ് ഇന്ത്യൻ അസോസിയേഷ(റിയ)ന്‍റെ പതിനേഴാം വാർഷിക പൊതുയോഗം അൽ മാസ് റസ്ടോറെന്‍റ് ഹാളിൽ വച്ചു നടന്നു. സെക്രട്ടറി സ്വാഗതം ചെയ്ത പൊതുയോഗം പ്രസിഡന്‍റ് ഷെയ്ഖ് അബ്ദുള്ളയുടെ അധ്യക്ഷതയിൽ ഉപദേശക സമിതിഅംഗം മോഹൻ പോന്നത്ത് ഉദ്ഘാടനം ചെയ്തു. എല്ലാ യൂണിറ്റുകളിൽ നിന്നായി മെന്പർമാർ പങ്കെടുത്തു. റിയയുടെ കഴിഞ്ഞ ഒരു വർഷത്തെ പ്രവർത്തനത്തെക്കുറിച്ച് പ്രസിഡന്‍റ് വിശദീകരിച്ചു. തുടർന്ന് സെക്രട്ടറി ജോർജ്ജ് ജേക്കബ് പ്രവർത്തന റിപ്പോർട്ടും ട്രഷറർ ഷെറിൻ ജോസഫ് സാന്പത്തിക റിപ്പോർട്ടും അവതിരിപ്പിച്ചു. ജീവകാരുണ്യ വിഭാഗം കണ്‍വീനർ ഷാജഹാൻ കഴിഞ്ഞ വര്ഷം ഏറ്റെടുത്തു നടത്തിയ ജീവകാരുണ്യ പ്രവർത്തനങ്ങളും രാജേഷ് ഫ്രാൻസിസ് കലാസാംസ്കാരിക, സ്പോർട്സ് രംഗത്തെ പ്രവര്ത്തനങ്ങളും വിശദീകരിച്ചു.കഴിഞ്ഞ വർഷം പതിനഞ്ചു ലക്ഷം രൂപയുടെ ജീവകാരുണ്യ പ്രവർത്തനങ്ങളാണ് റിയ നടപ്പിലാക്കിയത് .

സംഘടനയുടെ 20118 വർഷത്തേക്കുള്ള ഭാരവാഹികളായി ബാലചന്ദ്രൻ നായർ (പ്രസിഡന്‍റ്), ഡെന്നി എമ്മാട്ടി (സെക്രട്ടറി) ബിനു ധർമരാജൻ (ട്രഷറർ), മെഹബൂബ് , ശേഖർ (വൈ. പ്രസിഡന്‍റ്) രാജേഷ് ഫ്രാൻസിസ് , വിവേക് (ജോ. സെക്രട്ടറി), ഷാജഹാൻ (ജീവകാരുണ്യ വിഭാഗം കണ്‍വീനർ) ഷിജു വാഹിദ് (കലാ സാംസ്കാരിക വിഭാഗം കണ്‍വീനർ) ഷെറിൻ ജോസഫ് (മീഡിയ കണ്‍വീനർ) എന്നിവരെ തെരഞ്ഞെടുത്തു.

റിപ്പോർട്ട്: ഷെറിൻ ജോസഫ്