ദുബായ്: ദുബായിൽ ബസ് അപകടത്തിൽ ഏഴു പേർ മരിച്ചു. 35 പേർക്ക് പരിക്കേറ്റു. ഓട്ടത്തിനിടെ ബസിന്റെ ടയർപൊട്ടിത്തെറിച്ചാണ് അപകടം. ചൊവ്വാഴ്ച രാവിലെ എട്ടിന് മുഹമ്മദ് ബിൻ സയീദ് റോഡിനും ഷെയ്ക്ക് സയീദ് റോഡിനും ഇടയിൽ അൽ ജെലീസിലായിരുന്നു അപകടം.
ടയർ പൊട്ടിത്തെറിച്ചതിനെ തുടർന്ന് നിയന്ത്രണം നഷ്ടപ്പെട്ട ബസ് ഡിവൈഡറിലേക്ക് പാഞ്ഞുകയറിയ ശേഷം ലോറിയുമായി കൂട്ടിയിടിച്ചു. പരിക്കേറ്റവരിൽ പലരുടേയും നില ഗുരുതരമാണ്. ഇവരെ റാഷിദ് ആശുപത്രിയിലേക്ക് വ്യോമമാർഗം കൊണ്ടുപോയി. ബസിൽ ഡ്രൈവറുൾപ്പെടെ 41 പേരാണ് ഉണ്ടായിരുന്നത്.
ദുബായിൽ ബസ് അപകടം; ഏഴ് മരണം
07:25 PM May 23, 2017 | Deepika.com