വടകര എൻആർഐ ഫോറം അബുദാബി 2017ലെ ഭാരവാഹികൾ

07:05 PM May 23, 2017 | Deepika.com
അബുദാബി: വടകര എൻആർഐ ഫോറം അബുദാബിയുടെ 2017-18 വർഷത്തെ ഭാരവാഹികളെയും പ്രവർത്തകസമിതിയേയും തെരഞ്ഞെടുത്തു. ഇന്ദ്ര തയ്യിൽ(പ്രസിഡന്‍റ്), രജീദ് പി.പി(ജനറൽ സെക്രട്ടറി), യാസിർ അറാഫത്ത്(ട്രഷറർ) ഹാരിസ് സി.പി, ചന്ദ്രൻ പി.പി(വൈസ് പ്രസിഡന്‍റുമാർ), സുരേഷ് കുമാർ ടി.കെ, മുകുന്ദൻ ടി., ഷാനവാസ് എ.കെ, അബ്ദുൾ ബാസിത്(സെക്രട്ടറിമാർ), വിപിൻ വേണു(അസിസ്റ്റന്‍റ് റ്രഷറർ), പവിത്രൻ.പി(ഓഡിറ്റർ) എന്നിവർ തെരഞ്ഞെടുത്തു.

പ്രസിഡന്‍റ് ഇബ്രാഹിം ബഷീറിന്‍റെ അധ്യക്ഷതയിൽ ചേർന്ന ജനറൽബോഡി യോഗത്തിൽ ജനറൽ സെക്രട്ടറി ജയകൃഷ്ണൻ സ്വാഗതവും നിയുക്ത ട്രഷറർ യാസിർ നന്ദിയും പറഞ്ഞു. സെക്രട്ടറി ചന്ദ്രൻ വാർഷിക റിപ്പോർട്ടും ട്രഷറർ പവിത്രൻ വരവുചെലു കണക്കുകളും ഓഡിറ്റർ വാസു ഓഡിറ്റ് റിപ്പോർട്ടും അവതരിപ്പിച്ചു. കുഞ്ഞമ്മദ്. എൻ, ബാബു വടകര, ലത്തീഫ് മാത്തോട്ടത്തിൽ എന്നിവർ ആശംസകളർപ്പിച്ചു.

റിപ്പോർട്ട്: അനിൽ അബുദാബി