ന്ധനല്ല നാളെക്കായ് നല്ല മനസ്സ് നല്ല ആരോഗ്യം ന്ധ എന്ന സന്ദേശവുമായി സവ ഹെൽത്ത് ഡേ

09:04 PM May 22, 2017 | Deepika.com
ദമ്മാം: ന്ധനല്ല നാളെക്കായ് നല്ല മനസ്സ് നല്ല ആരോഗ്യം ന്ധ എന്ന സന്ദേശവുമായി സൗദി ആലപ്പുഴ വെൽഫെയർ അസോസിയേഷൻ (സവ) കിഴക്കൻ പ്രവിശ്യ കുടുംബവേദി കായിക മത്സരങ്ങളും സൗജന്യ മെഡിക്കൽ ക്യാന്പുമായി ഒരു പകൽ നീണ്ടുനിന്ന ഹെൽത്ത് ഡേ സംഘടിപ്പിച്ചു. സവ കിഴക്കൻ പ്രവിശ്യ കുടുംബവേദി കണ്‍വീനർ നസീർ അലി പുന്നപ്ര അധ്യക്ഷത വഹിച്ചു. സൗജന്യ മെഡിക്കൽ ക്യാന്പ് കിഴക്കൻ പ്രവിശ്യയിലെ പ്രമുഖ ജീവകാരുണ്യ പ്രവർത്തകൻ നാസ് വക്കവും കായിക മത്സരങ്ങൾ സവ കായിക വേദി കണ്‍വീനർ യഹിയ സൈനുദീനും ഉദ്ഘാടനംചെയ്തു.

വനിതാ വേദി കണ്‍വീനർ രെഷ്മി മോഹൻ, സബിത നസീർ,സുബിന സിറാജ്, ബൈജു കുട്ടനാട്, നിറാസ് യൂസുഫ്, അനിൽകുമാർ, നവാസ് ബഷീർ, ജിതേഷ് ബാഷ എന്നിവർ കായിക മത്സരങ്ങളും കെ. ഗോപാലകൃഷ്ണൻ, സിറാജ് കരുമാടി, അൻസാർ ആധികട്ടുകുളങ്ങര, ശശിന്ദ്രൻ കുരീപ്പുഴ, നൗഷാദ് ആറാട്ടുപുഴ, സയദ് ഹമദാനി , റിജു ഇസമായിൽ, മുബാറക് കലാം സവ വനിതാവേദി ജോയിന്‍റ് കണ്‍വീനർമാരായ സിനി റിയാസ്, അഞ്ചു നിറാസ്, ഷീബ റിജു, സാജിതാ നൗഷാദ് എന്നിവർ അൽ അബീർ മെഡിക്കൽ സെന്‍ററിലെ സ്റ്റാഫ് നഴ്സുമാരായ ആൻസി സിജു, ജോയൽ എന്നിവർക്കൊപ്പം മെഡിക്കൽ ക്യാന്പും നിയന്ത്രിച്ചു. സവ കിഴക്കൻ പ്രവിശ്യ പ്രസിഡന്‍റ റിയാസ് ഇസമായിൽ ജനറൽസെക്രട്ടറി ജോർജ് നെറ്റോ, ഇ.കെ.സലിം, ഹനീഫാ റാവുത്തർ, സിറാജ് പുറക്കാട്, ജോണ്‍സണ്‍ കീപള്ളിൽ, നൈസാം പി. അബ്ദുൽ ഗഫൂർ, നിസാർ മാന്നാർ, ജാഫർ കൊയിലാണ്ടി, എന്നിവർ ആശംസകൾ നേർന്നു. സവ കിഴക്കൻ പ്രവിശ്യ രക്ഷാധികാരി സാജിദ് ആറാട്ടുപുഴ മത്സര വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണംചെയ്തു. ജോഷി ഭാഷ സ്വാഗതവും മോഹൻ കുമാർ നന്ദിയും പറഞ്ഞു.