നവോദയ സനാഇയ്യ ഏരിയ കുടുംബവേദി അഭിനന്ദിച്ചു

08:55 PM May 22, 2017 | Deepika.com
ജിദ്ദ: പത്താം ക്ലാസ് പരീക്ഷയിൽ എല്ലാ വിഷയത്തിനും എ പ്ലസ് നേടിയ ഷൈമ മജീദിനെ നവോദയ സനാഇയ്യ ഏരിയ കുടുംബവേദി അഭിനന്ദിച്ചു. നവോദയ സനാഇയ്യാ ഏരിയ കമ്മിറ്റി ആക്റ്റിംഗ് സെക്രട്ടറി കൃഷ്ണകുമാറിന്‍റെ വസതിയിൽ വെച്ച് നടന്ന ചടങ്ങിൽ കുടുംബവേദി കേന്ദ്ര കമ്മിറ്റി ആക്റ്റിംഗ് കണ്‍വീനർ മുസാഫർ പാണക്കാട് ഏരിയ കമ്മിറ്റിയുടെ ട്രോഫി നൽകി.

ഏരിയ വനിതാവേദി കണ്‍വീനർ സൗമ്യ കൃഷ്ണകുമാർ അധ്യക്ഷത വഹിച്ചു. നവോദയ ഏരിയ രക്ഷാധികാരിയും കേന്ദ്ര കമ്മിറ്റി മെന്പറുമായ സുരേഷ് പാപ്പിനിശ്ശേരി, കേന്ദ്ര കമ്മിറ്റി മെന്പർ ഹരീന്ദ്രൻ കണ്ണൂർ, ഏരിയ ആക്റ്റിംഗ് സെക്രട്ടറി കൃഷ്ണകുമാർ, വനിതാ വേദി കേന്ദ്ര കമ്മിറ്റി കണ്‍വീനർ ജുമൈല അബു, കുടുംബവേദി കേന്ദ്ര കമ്മിറ്റി മെന്പർമാരായ സനൽ അർപൂക്കര, റഫീഖ് കണ്ണൂർ, ഹാഫ്സാ മുസാഫർ, ഷഹനാസ് റഫീഖ്, കുടുംബവേദി മെന്പർ ജലീൽ എന്നിവർ സംസാരിച്ചു. സൗമ്യ സനൽ സ്വാഗതവും ജുവൈരിയ നന്ദിയു പറഞ്ഞു.

റിപ്പോർട്ട്: മുസത്ഫ കെ.ടി